---
title: "കീഴ്‌വഴക്കങ്ങൾ മാറേണ്ടി വന്നാൽ മാറണം; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ച് സിപിഐ"
english_title: "CPI demands deputy opposition leader post"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363844/cpi-demands-deputy-opposition-leader-post"
published_at: "2026-06-04T19:14:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697dffe8c2026_binoy_vishvam.jpg"
keywords: ["Latest News", "CPI", "Deputy Opposition Leader", "M V Govindan", "Binoy Viswam"]
---

# കീഴ്‌വഴക്കങ്ങൾ മാറേണ്ടി വന്നാൽ മാറണം; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ച് സിപിഐ

> **Lead Summary:** **തിരുവനന്തപുരം: **പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് സിപിഐ. പിന്നോട്ട് പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വയ്ക്കേണ്ടതില്ല. വിട്ടുവീഴ്ച ചെയ്ത് ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നും സിപിഐ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് സിപിഐ. പിന്നോട്ട് പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. പാർട്ടി അഭിമാനം സിപിഐഎമ്മിന് മുൻപിൽ പണയം വയ്ക്കേണ്ടതില്ല. വിട്ടുവീഴ്ച ചെയ്ത് ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നും സിപിഐ വ്യക്തമാക്കി.

പ്രതിപക്ഷ ഉപ നേതാവ് എന്ന കീഴ് വഴക്കം ഇല്ലെന്ന സിപിഐഎം നിലപാടിന് മറുപടിയായി കീഴ്‌വഴക്കങ്ങൾ മാറേണ്ടി വന്നാൽ മാറണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. പരിഹാരമില്ലാത്ത പ്രശ്നങ്ങൾ ഇല്ല.

ഇന്നുള്ള എൽഡിഎഫ് ഉണ്ടാകാൻ സിപിഐയുടെ പങ്ക് ആർക്കാണ് അറിയാത്തത്. മുഖ്യമന്ത്രി കസേര വേണ്ടെന്ന് വച്ച പാർട്ടിയാണ് സിപിഐ. അധികാരത്തിന്റെ കസേര പുല്ലുപോലെ വലിച്ചെറിയാൻ ആർജവം കാണിച്ച പാർട്ടിയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

അതേസമയം, ആരുടെ അഭിമാനവും ആർക്കു മുന്നിലും പണയം വയ്ക്കേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ഇടതുപക്ഷ ഐക്യം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാ പ്രതിസന്ധിയും പരിഹരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363844/cpi-demands-deputy-opposition-leader-post)