'വിഷം കലരാതെ സംസാരിക്കൂ...വിദ്വേഷം ജനിപ്പിക്കുന്ന വാക്കുകൾ ഒഴിവാക്കണം'; ആർ.എസ്.എസ് നേതാവിന് കർണാടക ഹൈക്കോടതിയുടെ ശകാരം

2026-06-04T17:35:00 | By Susmitha Surendran

ബെംഗളൂരു: (https://truevisionnews.com/) പൊതുവേദികളിൽ വിദ്വേഷം ജനിപ്പിക്കുന്ന വാക്കുകൾ ഒഴിവാക്കണം . മുസ്‌ലിം സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ ആർ.എസ്.എസ് നേതാവ് ഡോ. കല്ലഡ്ക പ്രഭാകർ ഭട്ടിന് കർണാടക ഹൈക്കോടതിയുടെ ശകാരം.

പൊതുവേദികളിൽ വിദ്വേഷം ജനിപ്പിക്കുന്ന വാക്കുകൾ ഒഴിവാക്കണമെന്നും ഭാവിയിൽ പ്രസംഗങ്ങളിൽ സ്വയംനിയന്ത്രണം പാലിക്കണമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന അദ്ദേഹത്തോട് നിർദേശിച്ചു. ഭട്ടിനെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വാക്കാലുള്ള പരാമർശം.

"വിഷം കലരാതെ സംസാരിക്കൂ...എന്തിനാണ് പരാതികൾക്ക് മേൽ പരാതികൾക്ക് ഇടവരുത്തുന്നത്? ഈ വിഷയത്തിന് ഞങ്ങൾ നിയമപരമായി മറുപടി നൽകും" -കോടതി പറഞ്ഞു. കല്ലഡ്ക പ്രഭാകർ ഭട്ട് നിരന്തരമായി മുസ്‌ലിംകളെ ലക്ഷ്യമിട്ട് വർഗീയ വിഷം ചീറ്റുകയാണെന്നും പ്രസംഗങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു കർണാടക ദലിത് ഹക്കുഗള രാജ്യ സമിതി നേതാവ് ഈശ്വരി പദ്മുഞ്ജ കോടതിയെ സമീപിച്ചത്.

ഉള്ളാൽ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഹിന്ദു ജനസംഖ്യ കുറയുകയാണെന്നും, ഇതിനെ പ്രതിരോധിക്കാൻ ഹിന്ദു കുടുംബങ്ങൾ കുറഞ്ഞത് മൂന്ന് കുട്ടികൾക്കെങ്കിലും ജന്മം നൽകണമെന്നുമായിരുന്നു ഭട്ടിന്റെ വിവാദ പ്രസംഗം.

ഇത് ഇരുവിഭാഗത്തിലെയും സ്ത്രീകളുടെ അന്തസ്സിനെ പരിക്കേൽപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പുത്തൂർ റൂറൽ പോലീസ് ഭട്ടിനെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തിരുന്നു. ദക്ഷിണ കന്നഡയിൽ മാത്രം ഭട്ടിനെതിരെ പന്ത്രണ്ടോളം വിദ്വേഷ പ്രസംഗക്കേസുകൾ നിലവിലുണ്ടെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

തുടർന്ന് കേസുകളെല്ലാം ഒന്നിച്ച് പരിഗണിക്കാൻ മാറ്റിയ ഹൈക്കോടതി, ജൂൺ 16-ലേക്ക് കേസ് നീട്ടി. സമാനമായ പ്രസംഗങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ഭട്ട് കോടതിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്ന് ജസ്റ്റിസ് നാഗപ്രസന്ന വ്യക്തമാക്കി.

ഇതേ തുടർന്ന്, അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിൽ നിന്നുള്ള താൽക്കാലിക സംരക്ഷണം കോടതി നീട്ടി നൽകി. എന്നാൽ, ജൂൺ രണ്ടിനും ബണ്ട്വാളിൽ മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയതിന് ഭട്ടിനെതിരെ പോലീസ് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Content Highlight: Karnataka High Court scolds RSS leader

Next TV

Related Stories
നീറ്റ് പരീക്ഷാ ക്രമക്കേട്; സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു, നിബന്ധനകൾ ഉടൻ വ്യക്തമാക്കും

Jul 24, 2026 06:27 AM

നീറ്റ് പരീക്ഷാ ക്രമക്കേട്; സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു, നിബന്ധനകൾ ഉടൻ വ്യക്തമാക്കും

നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് സോനം വാങ്ചുക് നടത്തിയ 26 ദിവസത്തെ നിരാഹാര സമരം അവസാനിച്ചു. കേന്ദ്രമന്ത്രിമാരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ്...

Read More >>
'ഇന്ത്യയുടെ യുവതലമുറ സ്വപ് നങ്ങളും ഊർജവും നിറഞ്ഞവരാണ്'; ഡൽഹി വിദ്യാർത്ഥി സമരത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

Jul 23, 2026 11:00 PM

'ഇന്ത്യയുടെ യുവതലമുറ സ്വപ് നങ്ങളും ഊർജവും നിറഞ്ഞവരാണ്'; ഡൽഹി വിദ്യാർത്ഥി സമരത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഡൽഹി വിദ്യാർത്ഥി സമരത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ പ്രതികരണം. യുവാക്കളുടെ നിരാശ സ്വാഭാവികമാണ്, അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇന്ത്യാ സഖ്യം...

Read More >>
ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ബ്ലാക്ക്‌മെയിൽ: പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി

Jul 23, 2026 10:45 PM

ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ബ്ലാക്ക്‌മെയിൽ: പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി

ഭാര്യ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് പിന്നാലെ ബ്ലാക്ക്‌മെയിലിംഗും പീഡനവും നേരിട്ടതായി ആരോപിച്ച് പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി....

Read More >>
adimage
കള്ളന്മാരുടെ കടുംകൈ...! ഉത്തർപ്രദേശിൽ മൂന്ന് വീടുകളിൽ മോഷണം: ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു, പിന്നാലെ  മലമൂത്ര വിസർജനം നടത്തി മുങ്ങി മോഷ്ടാക്കൾ

Jul 23, 2026 08:02 PM

കള്ളന്മാരുടെ കടുംകൈ...! ഉത്തർപ്രദേശിൽ മൂന്ന് വീടുകളിൽ മോഷണം: ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു, പിന്നാലെ മലമൂത്ര വിസർജനം നടത്തി മുങ്ങി മോഷ്ടാക്കൾ

ഉത്തർപ്രദേശ് ബല്ലിയയിലെ നാരായൺപൂർ ഗ്രാമത്തിൽ മൂന്ന് വീടുകളിൽ മോഷണം. 5 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു. മോഷണത്തിന് ശേഷം ഒരു വീട്ടുമുറ്റത്ത്...

Read More >>
ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

Jul 23, 2026 07:31 PM

ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് എംപിമാരുടെ അടിയന്തര യോഗം. സോണിയ ഗാന്ധിയും പങ്കെടുത്തു. വസതിക്ക്...

Read More >>
Top Stories

adimage adimage
Entertainment News