---
title: "സീറ്റ് ബെൽറ്റ് ഇടാനും ‘അനുമതി ‘ ഉണ്ടത്രേ… ! വാഹന മോഡിഫിക്കേഷനിൽ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ എംഎൽഎ"
english_title: "K.U. Janeesh Kumar MLA mocks government while considering granting permission to modify vehicles"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363834/K-U-Janeesh-Kumar-MLA-mocks-government-while-considering-granting-permission-to-modify-vehicles"
published_at: "2026-06-04T17:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a21668748dbd_ku_janesh.jpg"
keywords: ["Latest News", "K U Janeesh Kumar", "MLA", "Vehicles Modify"]
---

# സീറ്റ് ബെൽറ്റ് ഇടാനും ‘അനുമതി ‘ ഉണ്ടത്രേ… ! വാഹന മോഡിഫിക്കേഷനിൽ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ എംഎൽഎ

> **Lead Summary:** **പത്തനംതിട്ട: **വാഹനങ്ങളിൽ രൂപമാറ്റം വരുത്താൻ അനുമതി നൽകുന്നത് പരിഗണിക്കുന്നതിനിടെ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ എംഎൽഎ.

## Article Content

**പത്തനംതിട്ട: **വാഹനങ്ങളിൽ രൂപമാറ്റം വരുത്താൻ അനുമതി നൽകുന്നത് പരിഗണിക്കുന്നതിനിടെ സർക്കാരിനെ പരിഹസിച്ച് കെ.യു. ജനീഷ്‌കുമാർ എംഎൽഎ.

സീറ്റ്‌ ബെൽറ്റ്‌ ഇടാനും അനുമതി ഉണ്ടത്രേ എന്ന ക്യാപ്ഷനോടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കാറിൽ ഇരുന്ന് സീറ്റ്‌ ബെൽറ്റ്‌ ഇടുന്നതാണ് ചിത്രത്തിലുള്ളത്.

കെ.യു. ജനീഷ്കുമാറിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം:

***സീറ്റ് ബെൽറ്റ് ഇടാനും ‘അനുമതി ‘ ഉണ്ടത്രേ… ! ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു..
***

വാഹനങ്ങളിൽ സ്റ്റിക്കറുകളും ലൈറ്റുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിക്കേഷൻ അനുവദിക്കുമെന്ന് എംവിഡി അറിയിച്ചിരുന്നു. സർക്കാരിൻ്റെ അഭിപ്രായം കൂടി അറിഞ്ഞാലാകും ഈ കാര്യത്തിൽ അന്തിമ തീരുമാനമാകുക. സീറ്റ് കവര്‍, ഫ്ളോര്‍ മാറ്റ്, സ്റ്റീയറിങ് വീല്‍ കവര്‍, ഡാഷ് കാം, റിവേഴ്സ് കാം, പാര്‍ക്കിങ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കര്‍, റൂഫ് കാരിയേഴ്സ് തുടങ്ങി സണ്‍ ഫിലീംസ് വരെയുള്ളവയ്ക്കാണ് മോഡിഫിക്കേഷനുള്ള അനുമതി നൽകാൻ സാധ്യതയുള്ളവയുടെ പട്ടികയിൽ ഉള്ളത്.

**

**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363834/K-U-Janeesh-Kumar-MLA-mocks-government-while-considering-granting-permission-to-modify-vehicles)