---
title: "നാദാപുരം വാണിമേൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "Tipper lorry overturns in Nadapuram; Driver and cleaner miraculously survive"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363832/tipper-lorry-overturns-in-nadapuram-driver-and-cleaner-miraculously-survive-new-"
published_at: "2026-06-04T17:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2164f71e875_nadapuram_accidet.jpg"
keywords: ["Tipper Lorry", "Accident", "Nadapuram", "Vanimel"]
---

# നാദാപുരം വാണിമേൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** **വാണിമേൽ (നാദാപുരം ): ** ചെങ്കല്ല് കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം . ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് അത്ഭുതകരമായി.

## Article Content

**വാണിമേൽ (നാദാപുരം ): ** ചെങ്കല്ല് കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം . ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത് അത്ഭുതകരമായി.

ചേരനാണ്ടി മുക്കിൽ ചെങ്കല്ല് ഇറക്കാൻ എത്തിയതായിരുന്നു ലോറി. ലോറി ഡ്രൈവറും കല്ല് ഇറക്കുന്ന തൊഴിലാളിയാളിയും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പുതുതായി പണിത കോൺക്രീറ്റ് റോഡിൽ നിന്ന് താഴ്ച്ചയുള്ള ഭാഗത്തേക്കാണ് ലോറി മറിഞ്ഞത്. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363832/tipper-lorry-overturns-in-nadapuram-driver-and-cleaner-miraculously-survive-new-)