---
title: "  മോഷണക്കുറ്റം ആരോപിച്ച് കണ്ണില്ലാത്ത ക്രൂരത ....! മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു, മരത്തിൽ കെട്ടിയിട്ട് ദളിത് പെൺകുട്ടിക്ക് മർദ്ദനം"
english_title: "Theft charge, Dalits harassed for studying"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363805/theft-charge-dalits-harassed-for-studying"
published_at: "2026-06-04T15:37:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a214ecc5f1bd_CRIME.jpg"
keywords: []
---

#   മോഷണക്കുറ്റം ആരോപിച്ച് കണ്ണില്ലാത്ത ക്രൂരത ....! മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു, മരത്തിൽ കെട്ടിയിട്ട് ദളിത് പെൺകുട്ടിക്ക് മർദ്ദനം

> **Lead Summary:** **ലഖ്നൗ : **കൊടുംക്രൂരത ... യുപിയിൽ മോഷണക്കുറ്റം ആരോപിച്ച് ദളിത് പെൺകുട്ടിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച ശേഷമാണ് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതെന്നാണ് റിപ്പോർട്ടുകൾ.

## Article Content

**ലഖ്നൗ : **കൊടുംക്രൂരത ... യുപിയിൽ മോഷണക്കുറ്റം ആരോപിച്ച് ദളിത് പെൺകുട്ടിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച ശേഷമാണ് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ദേവരിയ ജില്ലയിലെ മിശ്രൗലി ​ഗ്രാമത്തിൽ മെയ് 31നാണ് ക്രൂരമായ സംഭവം നടന്നത്. പതിനാലുകാരിയ്ക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ​ഗ്രാമത്തിലെ ഒരു പലചരക്ക് കടയിൽ നിന്ന് സാധനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ജാതീയമായി ആക്ഷേപിക്കുകയും തുടർന്ന് മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് അതിക്രമം നടത്തിയ കടയുടമ ഹരീഷ് ​ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. സ്വന്തം വീടിന് മുന്നിലെ മരത്തിൽ കെട്ടിയിട്ടാണ് ഹരീഷ് ​പെൺകുട്ടിയെ മർദ്ദിച്ചത്.

നാട്ടുകാരും കുടുംബക്കാരും നോക്കി നിൽക്കെയായിരുന്നു മർദ്ദനം. സംഭവം കണ്ടവരിലൊരാൾ ഹെൽപ് ലൈൻ നമ്പറായ 112 വഴി വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ രക്ഷിക്കുകയുമായിരുന്നു. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363805/theft-charge-dalits-harassed-for-studying)