---
title: "സെക്യൂരിറ്റി കണ്ടില്ലായിരുന്നെങ്കിൽ ....!  പത്തനംതിട്ടയിൽ  ബാങ്ക് ഷട്ടറിന്റെ പൂട്ടിൽ ചുറ്റിപ്പിണഞ്ഞ്  'അണലി'; പാമ്പ് പിടിത്തക്കാരെത്തി പിടികൂടി"
english_title: "Canara Bank, snake, viper"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363795/canara-bank-snake-viper"
published_at: "2026-06-04T14:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2144ee922c5_NK.jpg"
keywords: []
---

# സെക്യൂരിറ്റി കണ്ടില്ലായിരുന്നെങ്കിൽ ....!  പത്തനംതിട്ടയിൽ  ബാങ്ക് ഷട്ടറിന്റെ പൂട്ടിൽ ചുറ്റിപ്പിണഞ്ഞ്  'അണലി'; പാമ്പ് പിടിത്തക്കാരെത്തി പിടികൂടി

> **Lead Summary:** **പത്തനംതിട്ട: ** ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരെയും സെക്യൂരിറ്റിയെയും ഞെട്ടിച്ചുകൊണ്ട് കാനറ ബാങ്കിന്റെ ഷട്ടറിലെ പൂട്ടിൽ വൻ പാമ്പ്. ഷട്ടറിനും താഴിനുമിടയിൽ പാമ്പ് ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് ആദ്യം കണ്ടത് ബാങ്കിലെ സെക്യൂരിറ്റിയാണ്.

## Article Content

**പത്തനംതിട്ട: ** ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരെയും സെക്യൂരിറ്റിയെയും ഞെട്ടിച്ചുകൊണ്ട് കാനറ ബാങ്കിന്റെ ഷട്ടറിലെ പൂട്ടിൽ വൻ പാമ്പ്. ഷട്ടറിനും താഴിനുമിടയിൽ പാമ്പ് ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് ആദ്യം കണ്ടത് ബാങ്കിലെ സെക്യൂരിറ്റിയാണ്.

ഒരു മണിക്കൂറോളം ബാങ്ക് തുറക്കാനാവാത്ത അവസ്ഥയിലായിരുന്നു. പിന്നീട് പാമ്പ് പിടിത്തക്കാർ എത്തി അണലിയെ കുപ്പിയിലാക്കിയ ശേഷമാണ് ബാങ്ക് തുറക്കാനായത്.

കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. കോഴിക്കോടാണ് സംഭവം. റെയില്‍വേ ജീവനക്കാരനായ സ്മിത്തിന്‍റെ സ്കൂട്ടറാണ് പാമ്പ് മാളമാക്കിയത്.

വെസ്റ്റ് ഹില്‍ റെയില്‍വേ സ്റ്റേഷനിലെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഹാന്‍ഡലിനു സമീപം പാമ്പിനെ കണ്ടെത്തിയത്. വനം വകുപ്പിന്‍റെ ആര്‍ആര്‍ടി ടീമിനെ വിളിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. ഒടുവില്‍ സ്മിത്തിന്‍റെ സുഹൃത്തുകളെത്തി പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363795/canara-bank-snake-viper)