---
title: "കട്ടിലിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം;  കോഴിക്കോട് ചങ്ങരോത്ത് കിടപ്പുമുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A young man was found hanging in his bedroom in Changaroth, Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363788/a-young-man-was-found-hanging-in-his-bedroom-in-changaroth-kozhikode"
published_at: "2026-06-04T14:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2140614f600_EAD.jpg"
keywords: ["Young Man", "BedRoom", "Changaroth", "Kozhikode"]
---

# കട്ടിലിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം;  കോഴിക്കോട് ചങ്ങരോത്ത് കിടപ്പുമുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട് :** കോഴിക്കോട് ചങ്ങരോത്ത് വീട്ടിലെ കിടപ്പുമുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . കുന്നോത്ത് ബാലകൃഷ്ണന്റെ മകൻ അരുണിനെയാണ് ഇന്ന് പുലർച്ചെ നാലുമണിക്ക് ജനൽ കമ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . കട്ടിലിൽ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹമെന്ന് ഭാര്യ പറഞ്ഞു .

## Article Content

**കോഴിക്കോട് :** കോഴിക്കോട് ചങ്ങരോത്ത് വീട്ടിലെ കിടപ്പുമുറിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി . കുന്നോത്ത് ബാലകൃഷ്ണന്റെ മകൻ അരുണിനെയാണ് ഇന്ന് പുലർച്ചെ നാലുമണിക്ക് ജനൽ കമ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . കട്ടിലിൽ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹമെന്ന് ഭാര്യ പറഞ്ഞു .

മരണത്തിൽ ദുരഹയുണ്ടെന്ന് കുടുംബം ആരോപിച്ചു . ഭാര്യയും മകനും അരുണും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് . ഭാര്യയും മകനും മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത് .

വീട്ടിലിന്റെ പുറക് ഭാഗത്ത് ഒരാളുടെ കാൽപാട് കണ്ടുവെന്ന് കുടുംബം പറയുന്നു .ആരോ അപായപ്പെടുത്തിയെന്നാണ് കുടുംബവും ഭാര്യയും ആരോപിക്കുന്നത് . പെരുവണ്ണാമൂഴി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363788/a-young-man-was-found-hanging-in-his-bedroom-in-changaroth-kozhikode)