---
title: "'കളിപ്പാട്ടം റെഡി'ലോകത്തെ മുനമ്പിൽ നിർത്തി കിം ജോങ് ഉൻ; രഹസ്യ ആണവ കേന്ദ്രത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തര കൊറിയ"
english_title: "Kim Jong-un's call to increase nuclear arsenal; is it a uranium enrichment factory?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363781/kim-jong-uns-call-to-increase-nuclear-arsenal-is-it-a-uranium-enrichment-factory"
published_at: "2026-06-04T14:07:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a213a46456c8_kim_.jpg"
keywords: ["latest news", "Kim Jong-un", "nuclear arsenal", "north korea"]
---

# 'കളിപ്പാട്ടം റെഡി'ലോകത്തെ മുനമ്പിൽ നിർത്തി കിം ജോങ് ഉൻ; രഹസ്യ ആണവ കേന്ദ്രത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തര കൊറിയ

> **Lead Summary:** പ്യോങ്യാങ്:**[** രാജ്യത്തിന്റെ ആണവായുധ ശേഖരം ഗണ്യമായി വർധിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആയുധങ്ങൾക്കാവശ്യമായ ആണവ പദാർത്ഥങ്ങളുടെ ഉൽപ്പാദന ശേഷി രാജ്യം ഇരട്ടിയിലധികമായി വർദ്ധിപ്പിച്ചെന്നും ദീർഘകാല തന്ത്രപരമായ ലക്ഷ്യങ്ങൾ മുൻനിർത്തി ഇത് ഇനിയും കൂട്ടണമെന്നും കിം നിർദ്ദേശം നൽകി.

## Article Content

പ്യോങ്യാങ്:**[** രാജ്യത്തിന്റെ ആണവായുധ ശേഖരം ഗണ്യമായി വർധിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആയുധങ്ങൾക്കാവശ്യമായ ആണവ പദാർത്ഥങ്ങളുടെ ഉൽപ്പാദന ശേഷി രാജ്യം ഇരട്ടിയിലധികമായി വർദ്ധിപ്പിച്ചെന്നും ദീർഘകാല തന്ത്രപരമായ ലക്ഷ്യങ്ങൾ മുൻനിർത്തി ഇത് ഇനിയും കൂട്ടണമെന്നും കിം നിർദ്ദേശം നൽകി.

പുതുതായി പ്രവർത്തനം തുടങ്ങിയ ആണവ സാമഗ്രികൾ ഉൽപ്പാദിപ്പിക്കുന്ന രഹസ്യ ഫാക്ടറി സന്ദർശിക്കവെയാണ് അദ്ദേഹം ഉദ്യോഗസ്ഥർക്ക് ഈ നിർദ്ദേശം നൽകിയത്. ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമമായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ്  ഇക്കാര്യം പുറത്തുവിട്ടത്. രാജ്യത്തിന് നേരെയുള്ള സുരക്ഷാ ഭീഷണികൾ നേരിടാൻ ആണവശേഖരം വിപുലീകരിക്കേണ്ടത് അനിവാര്യമാണെന്ന് കിം ജോങ് ഉൻ വ്യക്തമാക്കി.

**ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തര കൊറിയ, സ്ഥിരീകരിച്ച് ദക്ഷിണ കൊറിയ**

യുറേനിയം സമ്പുഷ്ടീകരണ ഫാക്ടറിയെന്ന് കരുതുന്ന കേന്ദ്രത്തിൽ കിം ജോങ് ഉൻ സന്ദർശനം നടത്തുന്ന ചിത്രങ്ങൾ കെ.സി.എൻ.എ പുറത്തുവിട്ടിട്ടുണ്ട്. ഇത് യോങ്ബ്യോണിൽ പുതുതായി നിർമ്മിച്ച ഫാക്ടറിയാണെന്നാണ് സൂചന. ഉത്തര കൊറിയ പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ആരംഭിച്ചതായി ദക്ഷിണ കൊറിയൻ സൈന്യവും സിയോളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു.

**ഷി ജിൻപിങ്ങിന്റെ സന്ദർശനവും മുന്നറിയിപ്പുകളും**

ആഗോളതലത്തിൽ യുദ്ധങ്ങളും മറ്റ് രാഷ്ട്രീയ നീക്കങ്ങളും സജീവമാകുന്നതിനിടെയാണ് കിമ്മിന്റെ ഈ പ്രതികരണം. വരും ആഴ്ചകളിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പ്യോങ്യാങ് സന്ദർശിച്ചേക്കുമെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. ഇതിനുമുമ്പ് 2019-ലാണ് അദ്ദേഹം ഉത്തര കൊറിയ സന്ദർശിച്ചത്. ഉത്തര കൊറിയ ആണവായുധ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കുന്നതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) മേധാവി റാഫേൽ ഗ്രോസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363781/kim-jong-uns-call-to-increase-nuclear-arsenal-is-it-a-uranium-enrichment-factory)