ബബിതയ്ക്ക് എന്തുപറ്റി? ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം; വനത്തിൽ തെരച്ചിൽ

ബബിതയ്ക്ക് എന്തുപറ്റി? ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം; വനത്തിൽ തെരച്ചിൽ

ബബിതയ്ക്ക് എന്തുപറ്റി? ട്രക്കിങ്ങിനിടെ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറുദിവസം; വനത്തിൽ തെരച്ചിൽ
2026-06-04T13:42:00 | By Susmitha Surendran

ദെഹ്‌റാദൂൺ: (https://truevisionnews.com/) ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെ 24-കാരിയായ എംബിഎ വിദ്യാർഥിനിയെ കാണാതായിട്ട് ആറു ദിവസം പിന്നിടുന്നു.

നൈനിറ്റാൾ സ്വദേശിനിയായ ബബിത പാണ്ഡെ(24)യെയാണ് കാണാതായത്. പെൺകുട്ടിയെ കണ്ടെത്തുന്നതിനായി സൈന്യവും സംസ്ഥാന-ദേശീയ ദുരന്തനിവാരണസേനയും ഉൾപ്പെടെ തെരച്ചിൽ നടത്തി വരികയാണ്. ഉത്തരാഖണ്ഡ് ഉദ്ദംസിങ് നഗർ സ്വദേശി ഹർമൻപാൽ സിങ്, ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശി ഹർമൻപ്രീത് സിങ് എന്നിവർക്കൊപ്പമാണ് ബബിത ഉത്തരകാശിയിലെ ദയാറ ബുഗ്യാലിലേക്കുള്ള ട്രക്കിങ്ങിന് എത്തിയത്.

ബബിതയെ കാണാതായതിനെ തുടർന്ന് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. മേയ് 25-ന് ദെഹ്‌റാദൂണിൽ നിന്ന് യാത്ര തിരിച്ച മൂവർ സംഘം ഹർസിൽ, ഗംഗോത്രി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് ആദ്യം എത്തിയത്. മേയ് 28-ന് ഇവർ റെയ്ത്താലിൽ എത്തി. ബബിതയുടെ അവസാന സിസിടിവി ദൃശ്യവും ഇവിടെ നിന്നാണ്. പിന്നീട് റെയ്ത്താലിൽ നിന്ന് മൂവരും ദയാറ ബുഗ്യാലിലേക്ക് ട്രക്കിങ് ആരംഭിക്കുകയായിരുന്നു.

യാത്രയ്ക്കിടെ ഗോയ് ബേസ് ക്യാമ്പിലാണ് സംഘം തങ്ങിയത്. എന്നാൽ അർധരാത്രിയോടെ ബബിതയെ കാണാതായി എന്നാണ് സുഹൃത്തുക്കൾ നൽകിയ മൊഴി. പെൺകുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചതിന് പിന്നാലെ പൊലീസും വനംവകുപ്പും തെരച്ചിൽ നടത്തിയിരുന്നു. പിന്നാലെ സൈന്യവും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും സംസ്ഥാന-ദേശീയ ദുരന്തനിവാരണ സേനകളും തെരച്ചിലിന്റെ ഭാ​ഗമായി. ഡോഗ് സ്‌ക്വാഡിനെയും ഡ്രോൺ സംവിധാനങ്ങളും എത്തിച്ചു.

എന്നാൽ, ഉൾവനത്തിലും ട്രക്കിങ് പാതകളിലും വനത്തിലെ ഗുഹകളിലും ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും ബബിതയെ കണ്ടെത്താൻ സാധിച്ചില്ല. മുങ്ങൽ വിദഗ്ധരെ എത്തിച്ച് സമീപത്തെ തടാകത്തിലും പരിശോധന നടത്തിയതും വിഫലമായി. ഇതോടെയാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ ആരംഭിച്ചത്. അതേസമയം, പെൺകുട്ടി ഉൾപ്പെടെയുള്ളവർ ട്രക്കിങ്ങിനായി പോയത് വ്യാജ പെർമിറ്റ് ഉപയോഗിച്ചാണെന്നും വിവരമുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.

Content Highlight: MBA student missing for six days while trekking; search underway in forest

Next TV

Related Stories
നീറ്റ് പരീക്ഷാ ക്രമക്കേട്; സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു, നിബന്ധനകൾ ഉടൻ വ്യക്തമാക്കും

Jul 24, 2026 06:27 AM

നീറ്റ് പരീക്ഷാ ക്രമക്കേട്; സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു, നിബന്ധനകൾ ഉടൻ വ്യക്തമാക്കും

നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് സോനം വാങ്ചുക് നടത്തിയ 26 ദിവസത്തെ നിരാഹാര സമരം അവസാനിച്ചു. കേന്ദ്രമന്ത്രിമാരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ്...

Read More >>
'ഇന്ത്യയുടെ യുവതലമുറ സ്വപ് നങ്ങളും ഊർജവും നിറഞ്ഞവരാണ്'; ഡൽഹി വിദ്യാർത്ഥി സമരത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

Jul 23, 2026 11:00 PM

'ഇന്ത്യയുടെ യുവതലമുറ സ്വപ് നങ്ങളും ഊർജവും നിറഞ്ഞവരാണ്'; ഡൽഹി വിദ്യാർത്ഥി സമരത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഡൽഹി വിദ്യാർത്ഥി സമരത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ പ്രതികരണം. യുവാക്കളുടെ നിരാശ സ്വാഭാവികമാണ്, അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇന്ത്യാ സഖ്യം...

Read More >>
ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ബ്ലാക്ക്‌മെയിൽ: പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി

Jul 23, 2026 10:45 PM

ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ബ്ലാക്ക്‌മെയിൽ: പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി

ഭാര്യ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് പിന്നാലെ ബ്ലാക്ക്‌മെയിലിംഗും പീഡനവും നേരിട്ടതായി ആരോപിച്ച് പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി....

Read More >>
adimage
കള്ളന്മാരുടെ കടുംകൈ...! ഉത്തർപ്രദേശിൽ മൂന്ന് വീടുകളിൽ മോഷണം: ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു, പിന്നാലെ  മലമൂത്ര വിസർജനം നടത്തി മുങ്ങി മോഷ്ടാക്കൾ

Jul 23, 2026 08:02 PM

കള്ളന്മാരുടെ കടുംകൈ...! ഉത്തർപ്രദേശിൽ മൂന്ന് വീടുകളിൽ മോഷണം: ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു, പിന്നാലെ മലമൂത്ര വിസർജനം നടത്തി മുങ്ങി മോഷ്ടാക്കൾ

ഉത്തർപ്രദേശ് ബല്ലിയയിലെ നാരായൺപൂർ ഗ്രാമത്തിൽ മൂന്ന് വീടുകളിൽ മോഷണം. 5 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു. മോഷണത്തിന് ശേഷം ഒരു വീട്ടുമുറ്റത്ത്...

Read More >>
ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

Jul 23, 2026 07:31 PM

ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് എംപിമാരുടെ അടിയന്തര യോഗം. സോണിയ ഗാന്ധിയും പങ്കെടുത്തു. വസതിക്ക്...

Read More >>
Top Stories

adimage adimage
Entertainment News