---
title: "കവടിയിൽ പൊലീസ് വരവ് തെളിഞ്ഞില്ല! പയ്യന്നൂരിൽ ജ്യോതിഷാലയത്തിൽ നിന്ന് കഞ്ചാവുമായി ജോത്സ്യൻ അറസ്റ്റിൽ"
english_title: "Astrologer arrested with ganja in Payyannur during a search conducted as part of Operation Toofan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363770/astrologer-arrested-with-ganja-in-payyannur-during-a-search-conducted-as-part-of-operation-toofan"
published_at: "2026-06-04T13:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a213220919a2_kanjav_arrest.jpg"
keywords: ["Latest News", "Astrologer", "Ganja", "Operation Toofan", "Payyannur"]
---

# കവടിയിൽ പൊലീസ് വരവ് തെളിഞ്ഞില്ല! പയ്യന്നൂരിൽ ജ്യോതിഷാലയത്തിൽ നിന്ന് കഞ്ചാവുമായി ജോത്സ്യൻ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: ** ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ.

## Article Content

**കണ്ണൂർ: ** ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ.

ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി കാങ്കോൽ വടശ്ശേരി ശ്രീനാഥിനെ (40) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ജ്യോതിഷാലയത്തിൽ നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്.

ഇന്നലെ വൈകിട്ട് പയ്യന്നൂർ സബ് ഇൻസ്പെക്ടർ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലെ ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 5.77 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363770/astrologer-arrested-with-ganja-in-payyannur-during-a-search-conducted-as-part-of-operation-toofan)