---
title: "മൂക്ക് കുത്താൻ പേടിയാണോ? എന്നാപ്പിന്നെ 'നോസ് കഫ്' പോരേ! ഫാഷൻ ലോകം കീഴടക്കി പുത്തൻ മൂക്കുത്തി ട്രെൻഡ്"
english_title: "A new nose piercing trend has taken the fashion world by storm nose cuff"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363766/a-new-nose-piercing-trend-has-taken-the-fashion-world-by-storm-nose-cuff"
published_at: "2026-06-04T13:30:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2131ddc5bb1_dfgsdetfhg.jpg"
keywords: ["fashion", "nose piercing trend"]
---

# മൂക്ക് കുത്താൻ പേടിയാണോ? എന്നാപ്പിന്നെ 'നോസ് കഫ്' പോരേ! ഫാഷൻ ലോകം കീഴടക്കി പുത്തൻ മൂക്കുത്തി ട്രെൻഡ്

> **Lead Summary:** **[** പെൺകുട്ടികളുടെ സൗന്ദര്യത്തിന് എക്കാലത്തും മാറ്റുകൂട്ടുന്ന ഒന്നാണ് മൂക്കുത്തി. എന്നാൽ ഇന്ന് ഫാഷൻ ലോകത്ത് പരമ്പരാഗത മൂക്കുത്തികൾക്കൊപ്പം ചെറിയ ആഭരണങ്ങൾ പോലും വലിയ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റുകളായി മാറിക്കൊണ്ടിരിക്കുകയാണ്. അതിൽ ജെൻ-സികൾക്കും ഫാഷൻ ഇൻഫ്ലുവൻസർമാർക്കും ഇടയിൽ ഇപ്പോൾ തരംഗമാകുന്ന ഒന്നാണ് 'നോസ് കഫുകൾ' അഥവാ നോസ് ഫ്രെയിമുകൾ.

## Article Content

**[** പെൺകുട്ടികളുടെ സൗന്ദര്യത്തിന് എക്കാലത്തും മാറ്റുകൂട്ടുന്ന ഒന്നാണ് മൂക്കുത്തി. എന്നാൽ ഇന്ന് ഫാഷൻ ലോകത്ത് പരമ്പരാഗത മൂക്കുത്തികൾക്കൊപ്പം ചെറിയ ആഭരണങ്ങൾ പോലും വലിയ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റുകളായി മാറിക്കൊണ്ടിരിക്കുകയാണ്. അതിൽ ജെൻ-സികൾക്കും ഫാഷൻ ഇൻഫ്ലുവൻസർമാർക്കും ഇടയിൽ ഇപ്പോൾ തരംഗമാകുന്ന ഒന്നാണ് 'നോസ് കഫുകൾ' അഥവാ നോസ് ഫ്രെയിമുകൾ.

വിന്റേജ് സ്റ്റൈലിനെയും മോഡേൺ ഫാഷനെയും ഒരുമിപ്പിക്കുന്ന ഈ ആഭരണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, മൂക്ക് കുത്താതെ തന്നെ ഇത് ധരിക്കാം എന്നതാണ്. ധരിക്കുന്നവർക്ക് തികച്ചും വ്യത്യസ്തവും ബോൾഡുമായ ലുക്ക് നൽകാൻ ഈ പുത്തൻ ട്രെൻഡിന് സാധിക്കും. മെറ്റാലിക് ഡിസൈനുകൾ മുതൽ സങ്കീർണ്ണമായ വയർ പാറ്റേണുകൾ വരെയുള്ള വൈവിധ്യമാർന്ന ഡിസൈനുകളിൽ ഇവ ഇന്ന് ലഭ്യമാണ്.

**

എന്തുകൊണ്ടാണ് നോസ് കഫുകൾ ഇത്രയധികം ട്രെൻഡാകുന്നത്?**

മൂക്ക് കുത്താൻ പേടിയുള്ളവർക്കും എന്നാൽ മൂക്കുത്തി സ്റ്റൈൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും മികച്ച ഈസി ഓപ്ഷനാണിത്. ഇൻഡോ-വെസ്റ്റേൺ ഔട്ട്ഫിറ്റുകൾക്ക് ഇത് പെർഫെക്റ്റ് മാച്ചാണ്. ട്രെഡീഷണൽ സാരി ലുക്ക് മുതൽ മോഡേൺ സ്ട്രീറ്റ് സ്റ്റൈൽ വസ്ത്രങ്ങൾക്കൊപ്പം വരെ ഇത് ധരിക്കാം. മിനിമൽ മേക്കപ്പ് ലുക്കിൽ പോലും മുഖത്തിന് പെട്ടെന്ന് ഒരു ബോൾഡ് അപ്പിയറൻസ് നൽകാൻ നോസ് കഫുകൾക്ക് കഴിയും.

ക്ലാസിക് മൂക്കുത്തികളിൽ നിന്ന് വ്യത്യസ്തമായി തികച്ചും മോഡേണായ ഒരു ഫാഷൻ ആക്സസറിയായതുകൊണ്ട് തന്നെ ഭൂരിഭാഗം ഫാഷൻ പ്രേമികളും ഈ ട്രെൻഡിനെ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ഈ പുതിയ ട്രെൻഡിനോട് എല്ലാവർക്കും അത്ര താല്പര്യമില്ല. മൂക്കിന്റെ വലിയൊരു ഭാഗം മറയ്ക്കുന്ന തരത്തിലുള്ള ഇത്തരം വലിയ ആഭരണങ്ങൾ അത്ര ഭംഗിയുള്ളതല്ല എന്നാണ് വിമർശകരുടെ പക്ഷം. എങ്കിലും, പുതിയ ഫാഷൻ ട്രെൻഡുകൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഒട്ടും ഭയമില്ലാതെ തിരഞ്ഞെടുക്കാൻ പറ്റിയ ഒന്നാണ് ഈ നോസ് കഫുകൾ എന്നതിൽ സംശയമില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363766/a-new-nose-piercing-trend-has-taken-the-fashion-world-by-storm-nose-cuff)