---
title: "ദേ കാലവർഷമെത്തി...വരും ദിവസങ്ങളിൽ പ്രളയസമാനമായ അതിശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു"
english_title: "Orange alert in eight districts of Kerala today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363765/orange-alert-in-eight-districts-of-kerala-today"
published_at: "2026-06-04T13:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a21306edf631_rain.jpg"
keywords: ["Latest News", "Thiruvanandapuram", "Monsoon Season"]
---

# ദേ കാലവർഷമെത്തി...വരും ദിവസങ്ങളിൽ പ്രളയസമാനമായ അതിശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: [**തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ഔദ്യോഗികമായി എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ വരും ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും വ്യാപകമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം: [**തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ഔദ്യോഗികമായി എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ വരും ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും വ്യാപകമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

ജൂൺ 4 മുതൽ ജൂൺ 9 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ 7 സെന്റിമീറ്റർ മുതൽ 20 സെന്റിമീറ്റർ വരെ കനത്ത മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. മഴ ശക്തമായ സാഹചര്യത്തിൽ വ്യാഴാഴ്ച എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് കനത്ത ജാഗ്രതാ നിർദ്ദേശമുള്ളത്. വരും ദിവസങ്ങളിൽ മഴയുടെ തീവ്രത ക്രമേണ വടക്കൻ കേരളത്തിലേക്ക് വ്യാപിക്കുമെന്നാണ് പ്രവചനം.

ഈ ആഴ്ച അവസാനത്തോടെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ വടക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കാലവർഷം കനക്കുന്നതോടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363765/orange-alert-in-eight-districts-of-kerala-today)