---
title: "  ഒന്നിനേയും വെറുതെ വിടില്ല ....: ഓപ്പറേഷൻ 'തൂഫാൻ' : പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടി"
english_title: "Operation Toofan: Cannabis seized at Palakkad railway station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363764/operation-toofan-cannabis-seized-at-palakkad-railway-station"
published_at: "2026-06-04T13:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a212fb370ca9_rrst.jpg"
keywords: []
---

#   ഒന്നിനേയും വെറുതെ വിടില്ല ....: ഓപ്പറേഷൻ 'തൂഫാൻ' : പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടി

> **Lead Summary:** **പാലക്കാട്: **സംസ്ഥാന സർക്കാരിന്റെ പുതിയ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ ഭാഗമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി.

## Article Content

**പാലക്കാട്: **സംസ്ഥാന സർക്കാരിന്റെ പുതിയ ലഹരിവിരുദ്ധ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ ഭാഗമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി.

ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച 13.729 കിലോഗ്രാം ഉണങ്ങിയ കഞ്ചാവാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ഗവൺമെന്റ് റെയിൽവേ പൊലീസും ചേർന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം 6,86,450 രൂപ വിലവരും.

സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒഡീഷ സ്വദേശികളായ മുനിബാർ ദിഗാൽ (19), അന്ത ദളബഹേര (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം പാലക്കാട് ഡിവിഷൻ എസ്‌.ഐ എ.പി. അജിത് അശോക്, ജി.ആർ.പി എസ്‌.ഐ പ്രവീൺ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ആർ.പി.എഫ് ഉദ്യോഗസ്ഥരായ കെ.എം. ഷിജു, അജീഷ് ഒ.കെ, ശ്രീകാന്ത് വി.വി, എൻ. ശ്രീജിത്ത് എന്നിവരും; ജി.ആർ.പി ഡാൻസാഫ്  വിഭാ​ഗത്തിലെ അനിൽ, മണികണ്ഠൻ, രജിത്, അബ്ദുൾ കലാം, മഗനേഷ്, അനൂപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കെതിരെ ജി.ആർ.പി പാലക്കാട് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363764/operation-toofan-cannabis-seized-at-palakkad-railway-station)