---
title: "'അച്ഛൻ എന്നും ഇറങ്ങുന്നത് പോലെ പോയതാണ്...'; പതിനാല് ദിവസമായി അച്ഛനെ കാണാനില്ലെന്ന പരാതിയുമായി മകള്‍"
english_title: "Daughter complains that father has been missing for fourteen days"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363762/daughter-complains-that-father-has-been-missing-for-fourteen-days"
published_at: "2026-06-04T13:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a212e5fa5123_missing_case.jpg"
keywords: ["Latest News", "Missing Case", "Thiruvananthapuram", "Complaint"]
---

# 'അച്ഛൻ എന്നും ഇറങ്ങുന്നത് പോലെ പോയതാണ്...'; പതിനാല് ദിവസമായി അച്ഛനെ കാണാനില്ലെന്ന പരാതിയുമായി മകള്‍

> **Lead Summary:** തിരുവനന്തപുരം:** ** പതിനാല് ദിവസമായി അച്ഛനെ കാണാനില്ലെന്ന പരാതിയുമായി ഒരു മകള്‍. വട്ടപ്പാറ കണക്കോട് സ്വദേശി ബാബുരാജിനെ കാണാനില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ മകള്‍ സ്വാതി വ്യക്തമാക്കുന്നത്.

## Article Content

തിരുവനന്തപുരം:** ** പതിനാല് ദിവസമായി അച്ഛനെ കാണാനില്ലെന്ന പരാതിയുമായി ഒരു മകള്‍. വട്ടപ്പാറ കണക്കോട് സ്വദേശി ബാബുരാജിനെ കാണാനില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ മകള്‍ സ്വാതി വ്യക്തമാക്കുന്നത്.

മേയ് 21ാം തിയതി 10 മണി വരെ കോള്‍ എടുക്കുന്നുണ്ടായിരുന്നു. എന്നും വീട്ടില്‍ നിന്ന് ഇറങ്ങുന്നത് പോലെ ഇറങ്ങിയതാണ്. കേശവദാസപുരത്തേക്കെന്നാണ് ഞങ്ങളോട് പറഞ്ഞത്. 10 മണി വരെ സംസാരിച്ചിരുന്നു. അതിന് ശേഷം ഫോണ്‍ പരിധിക്ക് പുറത്തായിരുന്നു. പിന്നീട് സ്വിച്ച് ഓഫായി. വൈകുന്നേരമായിട്ടും വിവരം ലഭിക്കാതിരുന്നതോടെ അന്ന് തന്നെ വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കി. ഇന്നിപ്പോള്‍ 15 ദിവസമായി – സ്വാതി പറയുന്നു.

പലരും കണ്ടു എന്ന് പറയുന്നുണ്ടെന്നും അതിനെ കുറിച്ച് അറിയില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. കാണുന്നവര്‍ വിവരമറിയിക്കണമെന്നാണ് സ്വാതിയുടെ അഭ്യര്‍ഥന. അവസാനം കാണുമ്പോള്‍ ചാരനിറമുള്ള ഷര്‍ട്ടും നീല ജീന്‍സുമാണ് ധരിച്ചിരുന്നത്.

ഇന്‍ഷുറന്‍സ് അഡൈ്വസറായ ബാബുരാജ് റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രവര്‍ക്കുന്നുണ്ട്.കരോക്കെ ഗാനമേളകളിലും ഗായകനായി പോകാറുണ്ട്.

**ബന്ധപ്പെടേണ്ട നമ്പര്‍: 9778523014, 9496545710**

[A post shared by Swathi L (@swathilraj)](https://www.instagram.com/reel/DZHIotERI5M/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363762/daughter-complains-that-father-has-been-missing-for-fourteen-days)