---
title: "'പെൻഷൻ വിതരണ ചുമതലക്കാരന് പനി ബാധിച്ചതുകൊണ്ടാണ് അങ്ങനെ നൽകിയത്'; പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം. ഷാജി"
english_title: "Local Government Minister KM Shaji reacts to pension distribution at UDF party office in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363742/local-government-minister-km-shaji-reacts-to-pension-distribution-at-udf-party-office-in-malappuram"
published_at: "2026-06-04T12:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a211d15e6e59_k_m_shaji.jpg"
keywords: ["Latest News", "KM Shaji", "UDF", "Malappuram", "Pension"]
---

# 'പെൻഷൻ വിതരണ ചുമതലക്കാരന് പനി ബാധിച്ചതുകൊണ്ടാണ് അങ്ങനെ നൽകിയത്'; പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം. ഷാജി

> **Lead Summary:** **തിരുവനന്തപുരം : **മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി. ക്ഷേമ പെൻഷൻ വിതരണത്തിൽ പരാതി ഉയർന്നിട്ടില്ല. അത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം : **മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി. ക്ഷേമ പെൻഷൻ വിതരണത്തിൽ പരാതി ഉയർന്നിട്ടില്ല. അത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായാണ് പെൻഷൻ വിതരണം നടന്നിരിക്കുന്നതെന്ന് കെ. പ്രേംകുമാർ എംഎൽഎ പറഞ്ഞു. ഇതെല്ലാം ക്രമവിരുദ്ധമായ നടപടിയാണെന്നും എംഎൽഎ പറഞ്ഞു. സ്പീക്കറുടെ ശ്രദ്ധ ക്ഷണിക്കൽ ആയിട്ടാണ് വിഷയം അവതരിപ്പിച്ചത്. എന്നാൽ അഴിമതി ആരോപണം ശ്രദ്ധ ക്ഷണിക്കലായല്ല അവതരിപ്പിക്കേണ്ടതെന്ന് സ്പീക്കർ പറഞ്ഞു.

പാർട്ടി ഓഫീസിലെ പെൻഷൻ വിതരണത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി കെ.എം. ഷാജി മറുപടി പറഞ്ഞു.പെൻഷൻ വിതരണ ചുമതലക്കാരന് പനി ബാധിച്ചു. അതുകൊണ്ടാണ് ഇപ്രകാരം പെൻഷൻ നൽകേണ്ടി വന്നത്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് സമീപത്തെ മുറിയിലേക്ക് മാറ്റിയത് .

പെൻഷൻ വിതരണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് നീക്കി.മേലാൽ ആവർത്തിക്കരുതെന്ന് താക്കീത് നൽകി. ഇത് ഒറ്റപ്പെട്ട സംഭവം എന്ന് തദ്ദേശസ്വപ്പ് മന്ത്രി ന്യായീകരിച്ചു. ഇനി ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടിയെടുക്കുമെന്ന് മന്ത്രി കെഎം ഷാജി വ്യക്തമാക്കി.

പണം വിതരണം ചെയ്തുവെന്ന് പറയുന്ന ഓഫീസ് തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഓഫീസായി പ്രവർത്തിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. കെട്ടിടത്തിൻ്റെ മുൻഭാഗത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എന്ന ബോർഡ് മാറ്റിയിരുന്നില്ല. പെൻഷൻ ഇങ്ങനെ വിതരണം ചെയ്തത് ശരിയായില്ല എന്ന് കണ്ട് നടപടിയെടുത്തുവെന്നും കെ.എം. ഷാജി സഭയിൽ പറഞ്ഞു. കൂടാതെ പെൻഷൻ വിതരണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റിയെന്നും മന്ത്രി പറഞ്ഞു.

ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം. പഞ്ചായത്ത് അധികൃതർക്കെതിരെ കൂടി നടപടി സ്വീകരിക്കണമെന്നും കെ പ്രേംകുമാർ എംഎൽഎ ആവശ്യപ്പെട്ടു. ശരിയായ നടപടി അല്ല എന്ന കൃത്യമായ ബോധ്യം സർക്കാരിന് ഉണ്ട്. ഇനി അത്തരം നടപടി അനുവദിക്കില്ലെന്ന് കെ എം ഷാജി മറുപടി നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363742/local-government-minister-km-shaji-reacts-to-pension-distribution-at-udf-party-office-in-malappuram)