---
title: "പെയ്യാൻ പോകുന്നത് അതിശക്തമായ മഴ! ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്; 14 ജില്ലകളിലും ജാഗ്രത"
english_title: "Widespread rains expected in Kerala today "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363730/widespread-rains-expected-in-kerala-today-NEW"
published_at: "2026-06-04T11:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fc05699050_RAIN.jpg"
keywords: []
---

# പെയ്യാൻ പോകുന്നത് അതിശക്തമായ മഴ! ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്; 14 ജില്ലകളിലും ജാഗ്രത

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 14 ജില്ലകളിലും ജാഗ്രതാ നിർദ്ദേശം. ആറ് ജില്ലകളിൽ ഓറ‍‌‌ഞ്ച് അലർട്ട് പ്രഖ്യാപിട്ടിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 14 ജില്ലകളിലും ജാഗ്രതാ നിർദ്ദേശം. ആറ് ജില്ലകളിൽ ഓറ‍‌‌ഞ്ച് അലർട്ട് പ്രഖ്യാപിട്ടിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോ മീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, കേരളതീരത്ത് മത്സ്യബന്ധന വിലക്ക് തുടരുകയാണ്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അല‍ർട്ടും, തൃശൂർ മുതൽ കാസർകോട് വരെ ഓറഞ്ച് അർട്ടുമാണ്.

തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്നാണ് കാലാവസ്ഥാ പ്രവചനം. തെക്കു - പടിഞ്ഞാറൻ കാലവർഷം ഇന്ന് എത്തിച്ചേരാൻ സാധ്യത. അതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ ലക്ഷദ്വീപ്, തമിഴ്‌നാട് എന്നിവടങ്ങളിലെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ കാലവർഷം വ്യാപിക്കാൻ സാധ്യത. തെക്കൻ കേരള തീരത്തോട് ചേർന്ന്, തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363730/widespread-rains-expected-in-kerala-today-NEW)