---
title: "മനസ്സാക്ഷിയില്ലാത്ത ദ്രോഹം ചെയ്തത് ആര്? പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയെ കൊന്നിട്ട നിലയിൽ, പൊലീസിൽ പരാതി നൽകി നാട്ടുകാർ"
english_title: "Complaint filed against killing dog in Palakkad and dumping it in drinking water tank"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363727/complaint-filed-against-killing-dog-in-palakkad-and-dumping-it-in-drinking-water-tank"
published_at: "2026-06-04T11:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2111ed92a06_palakkad.jpg"
keywords: ["Latest News", "Palakkad", "Complaint", "Water Tank"]
---

# മനസ്സാക്ഷിയില്ലാത്ത ദ്രോഹം ചെയ്തത് ആര്? പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയെ കൊന്നിട്ട നിലയിൽ, പൊലീസിൽ പരാതി നൽകി നാട്ടുകാർ

> **Lead Summary:** **പാലക്കാട്: **പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു. പട്ടിയെ കൊന്ന് ആരോ ടാങ്കിൽ കൊണ്ടിട്ടതാണെന്ന് നാട്ടുകാർ പറയുന്നു.

## Article Content

**പാലക്കാട്: **പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു. പട്ടിയെ കൊന്ന് ആരോ ടാങ്കിൽ കൊണ്ടിട്ടതാണെന്ന് നാട്ടുകാർ പറയുന്നു.

20 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കാണിത്. ഏറെ നാളുകളായി വെള്ളം ഉപയോഗിച്ചിരുന്ന ജനങ്ങൾ രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പരിശോധിച്ചത്.

തുടർന്ന് പട്ടിയെ ടാങ്കിൽ കൊന്നിട്ട് നിലയിൽ കാണുകയായിരുന്നു. അഴുകിയ നിലയിലായിരുന്നു പട്ടിയുടെ ജഡം. സംഭവത്തിൽ നാട്ടുകാർ പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363727/complaint-filed-against-killing-dog-in-palakkad-and-dumping-it-in-drinking-water-tank)