---
title: "  നിരാശയോ?  അനുമതിയില്ലാതെ 18 മാറ്റങ്ങൾ, വാഹന മോഡിഫിക്കേഷനിൽ എംവിഡിയുടെ പട്ടിക പുറത്ത്"
english_title: "18 modifications made without permission; MVD's list of vehicle modifications released"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363688/18-modifications-made-without-permission-mvds-list-of-vehicle-modifications-released"
published_at: "2026-06-04T09:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a20f2488fa89_MVD.jpg"
keywords: ["Modifications", "MVD", "List Of Vehicle Modification"]
---

#   നിരാശയോ?  അനുമതിയില്ലാതെ 18 മാറ്റങ്ങൾ, വാഹന മോഡിഫിക്കേഷനിൽ എംവിഡിയുടെ പട്ടിക പുറത്ത്

> **Lead Summary:** **തിരുവനന്തപുരം: **വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ നിർണായക പട്ടികയുടെ വിവരങ്ങൾ പുറത്ത്. മുൻകൂട്ടി അനുമതിയില്ലാതെ തന്നെ വാഹനങ്ങളിൽ വരുത്താവുന്ന 18 ഇനം മാറ്റങ്ങളും, ആർസി ബുക്കിൽ രേഖപ്പെടുത്തി നിയമവിധേയമായി ചെയ്യാവുന്ന 6 ഇനം മോഡിഫിക്കേഷനുകളുമാണ് പുതിയ പട്ടികയിലുള്ളത്.

## Article Content

**തിരുവനന്തപുരം: **വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ നിർണായക പട്ടികയുടെ വിവരങ്ങൾ പുറത്ത്. മുൻകൂട്ടി അനുമതിയില്ലാതെ തന്നെ വാഹനങ്ങളിൽ വരുത്താവുന്ന 18 ഇനം മാറ്റങ്ങളും, ആർസി ബുക്കിൽ രേഖപ്പെടുത്തി നിയമവിധേയമായി ചെയ്യാവുന്ന 6 ഇനം മോഡിഫിക്കേഷനുകളുമാണ് പുതിയ പട്ടികയിലുള്ളത്.

പട്ടിക സംസ്ഥാന സർക്കാരിന് കൈമാറും . പ്രതിപക്ഷ നേതാവായിരിക്കെ വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു .

അനുമതി ആവശ്യമില്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷനുകള്‍

1. സീറ്റ് കവര്‍

2. ഫ്‌ലോര്‍ മാറ്റ്

3. സ്റ്റിയറിങ് വീല്‍ കവര്‍

4. ക്രോം ഗാര്‍ണിഷ്

5. ഡോര്‍ വൈസറുകള്‍

6. മഡ് ഫ്‌ളാപ്പുകള്‍

7. ബോഡി സ്റ്റിക്കറുകള്‍

8. ഇന്റീരിയര്‍ ആമ്പിയന്റ് ലൈറ്റിങ്

9. ഡാഷ് കാമറ

10. റിവേഴ്‌സ് കാമറ

11. പാര്‍ക്കിങ് സെന്‍സര്‍

12. ജിപിഎസ് ട്രാക്കര്‍

13. ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്‍റ് സിസ്റ്റം

14. അഡീഷണല്‍ സ്പീക്കറുകള്‍

15. ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം

16. ടോ ഹുക്കുകള്‍

17. റൂഫ് കാരിയറുകള്‍

18. 50 ശതമാനം സുതാര്യമായ സണ്‍ ഫിലിം

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363688/18-modifications-made-without-permission-mvds-list-of-vehicle-modifications-released)