---
title: "പ്രായം വെറും അക്കം മാത്രം, പക്ഷെ ക്രൂരതയ്ക്ക് അതിരില്ല.....!  കോഴിക്കോട് 75-കാരിയെ പീഡിപ്പിച്ച കേസിൽ 74-കാരൻ അറസ്റ്റിൽ"
english_title: " 74-year-old man arrested for raping 75-year-old woman in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363685/74-year-old-man-arrested-for-raping-75-year-old-woman-in-kozhikode-new"
published_at: "2026-06-04T08:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a20ede02b00b_arrest.jpg"
keywords: ["RapeCase", "Kozhikode", "Arrest"]
---

# പ്രായം വെറും അക്കം മാത്രം, പക്ഷെ ക്രൂരതയ്ക്ക് അതിരില്ല.....!  കോഴിക്കോട് 75-കാരിയെ പീഡിപ്പിച്ച കേസിൽ 74-കാരൻ അറസ്റ്റിൽ

> **Lead Summary:** **എലത്തൂർ(കോഴിക്കോട്): **വീട്ടിൽ തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസിൽ 74-കാരൻ പോലീസ് അറസ്റ്റിൽ . കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം ബിലാലിനെയാണ് എലത്തൂർ ഇൻസ്‌പെക്ടർ കെ.ആർ. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു. 

## Article Content

**എലത്തൂർ(കോഴിക്കോട്): **വീട്ടിൽ തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസിൽ 74-കാരൻ പോലീസ് അറസ്റ്റിൽ . കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം ബിലാലിനെയാണ് എലത്തൂർ ഇൻസ്‌പെക്ടർ കെ.ആർ. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു. 

 എലത്തൂർ പൊലീസ് പരിധിയിൽ വരുന്ന പ്രദേശത്താണ് സംഭമുണ്ടായത്. 75കാരി വീട്ടിൽ ആരുമില്ലാതെ തനിച്ചാണ് താമസിക്കുന്നതെന്ന കാര്യം മനസ്സിലാക്കിയ പ്രതി ബിലാൽ, ഇത് മുതലെടുത്ത് വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ശാരീരിക അസ്വസ്ഥതകൾ നേരിട്ട ഇര, വിവരം ബന്ധുക്കളെയും നാട്ടുകാരെയും അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇവർ ഉടൻ തന്നെ എലത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇതിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയതും കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചതും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363685/74-year-old-man-arrested-for-raping-75-year-old-woman-in-kozhikode-new)