---
title: "ആഹാരം വാ​ഗ്ദാനം ചെയ്ത് കാറിൽ കയറ്റി; 15-കാരിയെ കൂട്ടബലാത്സംഗം ചെയ്ത അഞ്ച് പേർ അറസ്റ്റിൽ"
english_title: "Gang Raped For Months Minor Girl Rescued From Car"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363673/gang-raped-for-months-minor-girl-rescued-from-car"
published_at: "2026-06-04T06:34:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f3b538434d_rape.jpg"
keywords: ["Latest News", "Gang Rape", "Crime", "Arrest"]
---

# ആഹാരം വാ​ഗ്ദാനം ചെയ്ത് കാറിൽ കയറ്റി; 15-കാരിയെ കൂട്ടബലാത്സംഗം ചെയ്ത അഞ്ച് പേർ അറസ്റ്റിൽ

> **Lead Summary:** ഗുവാഹത്തി: ഓടുന്ന കാറിൽ 15 വയസുകാരി കൂട്ടബലാത്സം​ഗത്തിരയായി. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. ബിശ്വനാഥ് ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ആഹാരം വാ​ഗ്ദാനം ചെയ്താണ് തന്നെ കാറിൽ കയറ്റിയതെന്നും പിന്നീട് കൂട്ടമായി ബലാത്സം​ഗം ചെയ്യുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.

## Article Content

ഗുവാഹത്തി: ഓടുന്ന കാറിൽ 15 വയസുകാരി കൂട്ടബലാത്സം​ഗത്തിരയായി. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. ബിശ്വനാഥ് ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ആഹാരം വാ​ഗ്ദാനം ചെയ്താണ് തന്നെ കാറിൽ കയറ്റിയതെന്നും പിന്നീട് കൂട്ടമായി ബലാത്സം​ഗം ചെയ്യുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.

ഒന്നിലേറെ പുരുഷന്മാർ പലതവണ തന്നെ പീഡ‍നത്തിനിരയാക്കിയതായി പെൺകുട്ടി വെളിപ്പെടുത്തി. ഓടുന്ന കാറ് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വാഹനം തടഞ്ഞുനിർത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. അർധന​ഗ്നമായ നിലയിലായിരുന്നു പെൺകുട്ടി.

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവ സമയത്ത് ഇവർ ഉപയോഗിച്ചിരുന്ന വാഹനം പിടിച്ചെടുത്തതായി ബിശ്വനാഥ് അഡീഷനൽ പൊലീസ് സൂപ്രണ്ട് ദീപ്തി മാലി പറഞ്ഞു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363673/gang-raped-for-months-minor-girl-rescued-from-car)