---
title: "കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍; ചികിത്സയിലായിരുന്ന വയോധിക മരിച്ചു "
english_title: "Death due to H1N1 in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363654/death-due-to-h1n1-in-kochi"
published_at: "2026-06-03T21:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2055388d255_h1n1.jpg"
keywords: ["Latest News", "H1N1", "Death"]
---

# കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍; ചികിത്സയിലായിരുന്ന വയോധിക മരിച്ചു 

> **Lead Summary:** **എറണാകുളം: ** കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. പാലാരിവട്ടം സ്വദേശി ലളിതാംബികയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

**എറണാകുളം: ** കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. പാലാരിവട്ടം സ്വദേശി ലളിതാംബികയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നാല് ദിവസം മുമ്പ് കാഞ്ഞിരപ്പള്ളി കപ്പാട് പനി ബാധിച്ച് മരിച്ച യുവാവിന് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചിരുന്നു. പനിയെ തുടർന്ന് 4 ദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്.

ശേഷമാണ് കോട്ടയത്തെ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലായിരിക്കെ നടത്തിയ പരിശോധനയിലാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363654/death-due-to-h1n1-in-kochi)