---
title: "കളിക്കുന്നതിനിടെ ഓട്ടോ സ്റ്റാർട്ടായി; തൃശൂരിൽ ഓട്ടോയും മൂന്ന് വയസുകാരിയും കിണറ്റിൽ വീണു, രക്ഷകരായി മരംവെട്ട് തൊഴിലാളികൾ "
english_title: "Auto and three-year-old girl fall into well in Thrissur  "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363626/auto-and-three-year-old-girl-fall-into-well-in-thrissur-"
published_at: "2026-06-03T16:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16cdd4decb4_accident.jpg"
keywords: []
---

# കളിക്കുന്നതിനിടെ ഓട്ടോ സ്റ്റാർട്ടായി; തൃശൂരിൽ ഓട്ടോയും മൂന്ന് വയസുകാരിയും കിണറ്റിൽ വീണു, രക്ഷകരായി മരംവെട്ട് തൊഴിലാളികൾ 

> **Lead Summary:** **തൃശൂർ: **തൃശൂർ** **കുന്നംകുളത്ത് ഓട്ടോയും മൂന്ന് വയസുകാരിയും കിണറ്റിൽ വീണു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ സ്റ്റാർട്ട് ആക്കുകയായിരുന്നു.

## Article Content

**തൃശൂർ: **തൃശൂർ** **കുന്നംകുളത്ത് ഓട്ടോയും മൂന്ന് വയസുകാരിയും കിണറ്റിൽ വീണു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ സ്റ്റാർട്ട് ആക്കുകയായിരുന്നു.

മരത്തംകോട് സ്വദേശി ബിന്നി വർ​ഗീസിന്റെ മകൾ എൽസയാണ് അപകടത്തിൽപ്പെട്ടത്. വീട്ടുമുറ്റത്തെ കിണറിന്റെ ആൾമറ തകർത്ത് ഓട്ടോ കിണറ്റിൽ വീണു. കുഞ്ഞിനെ പ്രദേശത്തുണ്ടായിരുന്ന മരംവെട്ട്‌ തൊഴിലാളികൾ കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363626/auto-and-three-year-old-girl-fall-into-well-in-thrissur-)