---
title: "ദില്ലി തീപിടിത്തം റസ്റ്റോറന്റിലെ തീപ്പടർച്ചയിൽ നിന്നും ജീവരക്ഷാർത്ഥം താഴേക്ക് ചാടിയ അമ്മയും കുഞ്ഞും മരിച്ചു"
english_title: "Woman and child die after jumping from burning restaurant, horrifying video"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363624/woman-and-child-die-after-jumping-from-burning-restaurant-horrifying-video"
published_at: "2026-06-03T16:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a200d77b5db1_CSFDGD.jpg"
keywords: ["LATEST NEWS", "DELHI HOTEL CRISIS"]
---

# ദില്ലി തീപിടിത്തം റസ്റ്റോറന്റിലെ തീപ്പടർച്ചയിൽ നിന്നും ജീവരക്ഷാർത്ഥം താഴേക്ക് ചാടിയ അമ്മയും കുഞ്ഞും മരിച്ചു

> **Lead Summary:** ന്യൂഡൽഹി: **[** തെക്കൻ ദില്ലിയിലെ മാളവ്യ നഗറിലുള്ള 'ലെമൺ ഗ്രീൻ' റസ്റ്റോറന്റിന് തീപിടിച്ച കെട്ടിടത്തിന്റെ മുകളിൽ നിന്നും ജീവൻ രക്ഷിക്കാനായി താഴേക്ക് ചാടിയ അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങി.വിദേശികളടക്കം 21 പേർ ഇതുവരെ മരിച്ചതായ റിപ്പോർട്ട്.

## Article Content

ന്യൂഡൽഹി: **[** തെക്കൻ ദില്ലിയിലെ മാളവ്യ നഗറിലുള്ള 'ലെമൺ ഗ്രീൻ' റസ്റ്റോറന്റിന് തീപിടിച്ച കെട്ടിടത്തിന്റെ മുകളിൽ നിന്നും ജീവൻ രക്ഷിക്കാനായി താഴേക്ക് ചാടിയ അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങി.വിദേശികളടക്കം 21 പേർ ഇതുവരെ മരിച്ചതായ റിപ്പോർട്ട്.

ഇന്ന് രാവിലെ 8.50 ഓടെയായിരുന്നു രാജ്യതലസ്ഥാനത്തെ നടുക്കിയ വൻ ദുരന്തം. റസ്റ്റോറന്റിൽ നിന്നും പടർന്ന തീ പെട്ടെന്ന് തന്നെ കെട്ടിടത്തിന്റെ മറ്റ് നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. മധ്യേഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള വിദേശ സഞ്ചാരികളായിരുന്നു റസ്റ്റോറന്റിൽ ഉണ്ടായിരുന്നവരിലേറെയുമെന്ന് ദില്ലി പോലീസ് അറിയിച്ചു..

അപകടത്തിൽപ്പെട്ട 40 ഓളം പേരെ അഗ്നിശമന സേനാംഗങ്ങൾ ഇതിനകം രക്ഷപ്പെടുത്തി. തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയെങ്കിലും പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

റസ്റ്റോറന്റിൽ നിന്ന് കട്ടിയേറിയ പുക ഉയർന്നതോടെ മുകളിലെ നിലകളിലുണ്ടായിരുന്നവർ പരിഭ്രാന്തരായി. താഴെ ജനക്കൂട്ടം നോക്കിനിൽക്കെ, കെട്ടിടത്തിന്റെ മുകളിൽ നിന്നും ജീവൻ രക്ഷിക്കാനായി താഴേക്ക് ചാടിയ അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങി. കെട്ടിടത്തിന്റെ മുകളിൽ പാരപ്പറ്റിൽ ഒരു വിദേശി അള്ളിപ്പിടിച്ച് നിൽക്കുന്നതിന്റെയും, അകത്ത് കുടുങ്ങിയവരെ രക്ഷിക്കാൻ നാട്ടുകാരും പോലീസും ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ നിരവധി വീഡിയോകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റസ്റ്റോറന്റ് ഏതാണ്ട് പൂർണ്ണമായും കത്തിയമർന്നു.

ഇടുങ്ങിയ തെരുവിൽ സ്ഥിതി ചെയ്യുന്ന നിരവധി നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു റസ്റ്റോറന്റ് പ്രവർത്തിച്ചിരുന്നത്. ഇടുങ്ങിയ തെരുവും കെട്ടിടത്തിന്റെ സങ്കീർണ്ണമായ ഘടനയും മുകളിലേക്കുള്ള വഴി കുറവായതും രക്ഷാപ്രവർത്തനത്തെ വല്ലാതെ ദുഷ്‌കരമാക്കി. റസ്റ്റോറന്റിന്റെ ബേസ്‌മെന്റിൽ കുടുങ്ങിക്കിടന്ന മൂന്ന് പേരെ അഗ്നിശമന സേനാംഗങ്ങൾ സാഹസികമായി രക്ഷപെടുത്തി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനിടെ രണ്ട് അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

ഡൽഹി ഫയർ സർവീസിന് രാവിലെ 9.45 ഓടെയാണ് അപകട സന്ദേശം ലഭിക്കുന്നത്. നെഹ്‌റു പ്ലേസ് ഫയർ സ്റ്റേഷന്റെ പരിധിയിൽ നടന്ന അപകടസ്ഥലത്തേക്ക് ഉടൻ തന്നെ 10 ഫയർ ടെൻഡറുകൾ കുതിച്ചെത്തി. ഫയർ ഫോഴ്‌സിന്റെ സമയബന്ധിതമായ ഇടപെടലാണ് മരണസംഖ്യ വലിയ രീതിയിൽ ഉയരുന്നത് തടഞ്ഞത്.

അതേസമയം, പ്രദേശത്ത് കൃത്യമായ ഫയർ ഓഡിറ്റിംഗ് നടക്കാറില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി. കടുത്ത വേനലും ചൂടും തീപിടിത്തത്തിന്റെ ആക്കം കൂട്ടി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

[https://x.com/WeatherMonitors/status/2062068084828168702?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2062068084828168702%7Ctwgr%5E4181aa68a1ca129db7da3e0a38560ca774d7e73a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Fvideo-cafe-magazine%2Fshocking-video-woman-and-child-die-after-jumping-from-burning-restaurant-articleshow-r8e4r50](https://x.com/WeatherMonitors/status/2062068084828168702?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2062068084828168702%7Ctwgr%5E4181aa68a1ca129db7da3e0a38560ca774d7e73a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Fvideo-cafe-magazine%2Fshocking-video-woman-and-child-die-after-jumping-from-burning-restaurant-articleshow-r8e4r50)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363624/woman-and-child-die-after-jumping-from-burning-restaurant-horrifying-video)