---
title: "ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു"
english_title: "All Trinamool Congress committees dissolved in Bengal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363616/all-trinamool-congress-committees-dissolved-in-bengal-NEW"
published_at: "2026-06-03T16:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a200606545fb_MAMTHA.jpg"
keywords: ["Trinamool Congress", "Bengal", "Trinamool Congress Committee"]
---

# ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

> **Lead Summary:** **കൊല്‍ക്കത്ത: ** നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കും പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ക്കുമൊടുവില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു.

## Article Content

**കൊല്‍ക്കത്ത: ** നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കും പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ക്കുമൊടുവില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു.

പോഷക സംഘടനകളും പിരിച്ചുവിട്ടിട്ടുണ്ട്. സമ്പൂര്‍ണ അഴിച്ചുപണിയുടെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. അതേസമയം, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ ഋതബ്രത ബാനര്‍ജിയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പിന്തുണയ്ക്കാന്‍ തൃണമൂലിലെ അറുപതോളം വിമത എംഎല്‍എമാര്‍ ഒരുങ്ങുന്നതായാണ് വിവരം.

പാര്‍ട്ടിയില്‍ സമ്പൂര്‍ണമായ അഴിച്ചുപണിയും പുനപരിശോധനയും സംഘടനാപരമായ വിലയിരുത്തലും നേതാക്കളുടെ പ്രകടനത്തിന്റെ അവലോകനവും എല്ലാ തലത്തിലും നടത്തുമെന്നാണ് കമ്മിറ്റികള്‍ പിരിച്ചുവിട്ടുകൊണ്ട് തൃണമൂല്‍ നേതൃത്വം പറഞ്ഞിരിക്കുന്നത്. തൃണമൂലിന്റെയും പോഷകസംഘടനകളുടെയും സംഘടനാതലത്തില്‍ വലിയ തോതിലുള്ള അഴിച്ചുപണിയുണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കനത്ത വെല്ലുവിളിയാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേരിടുന്നത്. ബംഗാളിലെ അക്രമ സംഭവങ്ങള്‍ക്കെതിരെ ഇന്നലെ മമത നടത്തിയ പ്രതിഷേധത്തില്‍ പാര്‍ട്ടി നേതാക്കളില്‍ പലരും പങ്കെടുത്തില്ല. 500ല്‍ താഴെ മാത്രം ആളുകളാണ് പരിപാടിക്കെത്തിയത്. ഇതോടെ മമത കൂടുതല്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363616/all-trinamool-congress-committees-dissolved-in-bengal-NEW)