---
title: "വിവാദം ഒടുവിൽ തിരുത്തൽ!  ശ്രീനാരായണഗുരു സമാധി ദിനം അവധി തന്നെ, വിദ്യാഭ്യാസ കലണ്ടർ പുതുക്കി"
english_title: "Education Department revises decision on Sree Narayana Guru Samadhi Day, holiday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363614/education-department-revises-decision-on-sree-narayana-guru-samadhi-day-holiday-"
published_at: "2026-06-03T15:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2004f2b1a11_holyday.jpg"
keywords: ["Education Department", "Sree Narayana Guru Samadhi Day", "Holiday"]
---

# വിവാദം ഒടുവിൽ തിരുത്തൽ!  ശ്രീനാരായണഗുരു സമാധി ദിനം അവധി തന്നെ, വിദ്യാഭ്യാസ കലണ്ടർ പുതുക്കി

> **Lead Summary:** ** ** ശ്രീനാരായണഗുരു സമാധി ദിനത്തോടനുബന്ധിച്ചുള്ള അവധി ഒഴിവാക്കിയ തീരുമാനം വിവാദമായതിന് പിന്നാലെ തിരുത്തലുമായി വിദ്യാഭ്യാസ വകുപ്പ്.

## Article Content

** ** ശ്രീനാരായണഗുരു സമാധി ദിനത്തോടനുബന്ധിച്ചുള്ള അവധി ഒഴിവാക്കിയ തീരുമാനം വിവാദമായതിന് പിന്നാലെ തിരുത്തലുമായി വിദ്യാഭ്യാസ വകുപ്പ്.

വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ കലണ്ടറിൽ സെപ്റ്റംബർ 21 പ്രവൃത്തി ദിവസമായി രേഖപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. ഇതേത്തുടർന്ന് അടിയന്തരമായി വെബ്സൈറ്റിലെ കലണ്ടറിൽ തിരുത്തൽ വരുത്തുകയും പുതുക്കിയ കലണ്ടറിൽ സമാധി ദിനം അവധിയായി രേഖപ്പെടുത്തുകയും ചെയ്തു.

 കലണ്ടറിലെ പിഴവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തിരുത്തൽ നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് കൂടുതൽ വിശദീകരണം ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363614/education-department-revises-decision-on-sree-narayana-guru-samadhi-day-holiday-)