---
title: "ആശുപത്രി ജീവനക്കാരി മണിമലയാറ്റിൽ ചാടി മരിച്ചതിനുപിന്നിലെ കടുംകൈ വെളിച്ചത്ത്! ഗാർഹിക പീഡനത്തിന് ഭർത്താവ് അറസ്റ്റിൽ"
english_title: "Husband behind hospital employee's death after jumping into Manimala River"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363564/husband-behind-hospital-employees-death-after-jumping-into-manimala-river"
published_at: "2026-06-03T13:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fddaecaf33_manimala_aattil.jpg"
keywords: ["Latest News", "Alappuzha", "Woman Dies AfterJumping Into Manimala River", "Husband Arrested"]
---

# ആശുപത്രി ജീവനക്കാരി മണിമലയാറ്റിൽ ചാടി മരിച്ചതിനുപിന്നിലെ കടുംകൈ വെളിച്ചത്ത്! ഗാർഹിക പീഡനത്തിന് ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** **ആലപ്പുഴ: [**തിരുവൻവണ്ടൂർ സ്വദേശിനിയായ യുവതി പുളിക്കീഴ് പാലത്തിൽ നിന്ന് മണിമലയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ആലപ്പുഴ: [**തിരുവൻവണ്ടൂർ സ്വദേശിനിയായ യുവതി പുളിക്കീഴ് പാലത്തിൽ നിന്ന് മണിമലയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണമംഗലം സ്വദേശിയായ രഞ്ചു ബി. പിള്ള (38) ആണ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 26-നാണ് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ ജീവനക്കാരിയായ യുവതി ഭർതൃഗൃഹത്തിൽ നിന്നും ജോലിക്ക് പോകാനായി ഇറങ്ങി, പ്രൈവറ്റ് ബസിൽ കയറി പുളിക്കീഴ് പാലത്തിൽ എത്തിയ ശേഷം ആറ്റിലേക്ക് ചാടിയത്.

തുടക്കത്തിൽ യുവതിയെ കാണാതായതുമായി ബന്ധപ്പെട്ട് മാവേലിക്കര പോലീസ് മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ മേയ് ഒന്നിന് മണിമലയാറ്റിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയും, പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഭർത്താവിന്റെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ ഗാർഹിക പീഡനങ്ങളെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് കണ്ടെത്തിയത്.

ഇതോടെ കേസിൽ പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കുകയും പ്രതിയായ രഞ്ചു ബി. പിള്ളയെ പോലീസ് ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363564/husband-behind-hospital-employees-death-after-jumping-into-manimala-river)