---
title: "'ജയിൽ മോചനം നേടാൻ മാപ്പെഴുതി നൽകിയവരുടെ പാരമ്പര്യമല്ല കമ്മ്യൂണിസ്റ്റുകാർക്കുള്ളത്, കോലമല്ല, ശരീരം കത്തിച്ചാലും നിലപാട് മാറ്റില്ല' - പി.എ. മുഹമ്മദ് റിയാസ്"
english_title: "Controversy related to Vande BharaM, BJP leader V. Muraleedharan, P.A. Muhammad Riyaz"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363530/controversy-related-to-vande-bharat-express-bjp-leader-v-muraleedharan-pa-muhammad-riyaz-NEW"
published_at: "2026-06-03T11:48:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16bc51cf4ed_Muhammed_Riyas.jpg"
keywords: ["Controversy", "BJP Leader", "V. Muraleedharan", "P.A. Muhammad Riyaz", "Vande BharaM"]
---

# 'ജയിൽ മോചനം നേടാൻ മാപ്പെഴുതി നൽകിയവരുടെ പാരമ്പര്യമല്ല കമ്മ്യൂണിസ്റ്റുകാർക്കുള്ളത്, കോലമല്ല, ശരീരം കത്തിച്ചാലും നിലപാട് മാറ്റില്ല' - പി.എ. മുഹമ്മദ് റിയാസ്

> **Lead Summary:** **തിരുവനന്തപുരം: **വന്ദേ ഭാരതം വിവാദം ബന്ധപ്പെട്ട വിവാദങ്ങളിൽ ബിജെപി നേതാവ് വി. മുരളീധരന് കടുത്ത ഭാഷയിൽ മറുപടി നൽകി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിലപാട് പറയുന്നവരുടെ പേര് നോക്കിയാണ് ചിലർ കോലം കത്തിക്കുന്നത് എന്നും എന്നാൽ കോലമല്ല സ്വന്തം ശരീരം കത്തിച്ചാലും നിലപാട് മാറില്ല എന്നും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

## Article Content

**തിരുവനന്തപുരം: **വന്ദേ ഭാരതം വിവാദം ബന്ധപ്പെട്ട വിവാദങ്ങളിൽ ബിജെപി നേതാവ് വി. മുരളീധരന് കടുത്ത ഭാഷയിൽ മറുപടി നൽകി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിലപാട് പറയുന്നവരുടെ പേര് നോക്കിയാണ് ചിലർ കോലം കത്തിക്കുന്നത് എന്നും എന്നാൽ കോലമല്ല സ്വന്തം ശരീരം കത്തിച്ചാലും നിലപാട് മാറില്ല എന്നും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

 കോലമല്ല ശരീരം കത്തിച്ചാലും നിലപാട് മാറ്റാത്തവരാണ് കമ്മ്യൂണിസ്റ്റുകാർ എന്ന് അദ്ദേഹം പറഞ്ഞത്. ജയിൽ മോചനം നേടാൻ മാപ്പെഴുതി നൽകിയവരുടെ പാരമ്പര്യമല്ല കമ്മ്യൂണിസ്റ്റുകാർക്കുള്ളത്. ആന്തമാൻ ജയിലിൽ കിടന്നവരുടെ പട്ടിക പരിശോധിച്ചാൽ മഹാഭൂരിപക്ഷവും കമ്മ്യൂണിസ്റ്റുകാരായിരുന്നു. എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ക്രിയാത്മകമായ പ്രതിപക്ഷമായി ഇടതുപക്ഷം നിലകൊള്ളും എന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പ്രതിപക്ഷത്തിരുന്നതുപോലെ ആയിരിക്കില്ല തങ്ങളെന്നും സഹകരണവും വിമർശനവും അടങ്ങിയതായിരിക്കും പ്രതിപക്ഷം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷം തിരുത്തൽ ശക്തി ആയതുകൊണ്ടാണ് വന്ദേമാതരം പിന്നീട് രണ്ട് വരി മാത്രം ചൊല്ലിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം തീർക്കാനായി ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയാണെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

സഭയിൽ പ്രതിപക്ഷാംഗം വി. ജോയ് ആണ് ഈ വിഷയം അടിയന്തര പ്രമേയമായി ഉന്നയിച്ചത്. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വേണ്ടപ്പെട്ടവർക്ക് അവർ ആവശ്യപ്പെട്ട സ്ഥലങ്ങളിലേക്ക് മാറ്റം നൽകിയെന്നും, കഴിഞ്ഞ കുറച്ചുകാലത്തിനിടയിൽ 33 വകുപ്പുകളിലായി 207 സ്ഥലംമാറ്റ ഉത്തരവുകൾ പുറത്തിറങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.

310 വനിതാ ജീവനക്കാരെ ഉൾപ്പെടെ ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയതായും, ഭരണാനുകൂല സംഘടനാ നേതാക്കൾ ലെറ്റർപാഡിൽ എഴുതിക്കൊടുക്കുന്നതിനനുസരിച്ച് ജീവനക്കാരെ പന്താടുന്ന അവസ്ഥ മുൻപൊന്നുമുണ്ടായിട്ടില്ലെന്നും വി. ജോയ് കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363530/controversy-related-to-vande-bharat-express-bjp-leader-v-muraleedharan-pa-muhammad-riyaz-NEW)