---
title: "  കരച്ചിൽ ഡ്രാമ ഒന്നും വേണ്ട ....: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം;  പാലക്കാട്  ബിജെപി സ്ഥാനാർഥി പിടിയിൽ"
english_title: "BJP candidate arrested for breaking into temple treasury palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363525/bjp-candidate-arrested-for-breaking-into-temple-treasury-palakkad-"
published_at: "2026-06-03T11:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fc5704a5af_arrest_.jpg"
keywords: []
---

#   കരച്ചിൽ ഡ്രാമ ഒന്നും വേണ്ട ....: ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം;  പാലക്കാട്  ബിജെപി സ്ഥാനാർഥി പിടിയിൽ

> **Lead Summary:** **കൊല്ലങ്കോട്: **കൊല്ലങ്കോട് ക്ഷേത്രഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ ബിജെപി സ്ഥാനാർഥി പിടിയിൽ . നെന്മാറ കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതിയാണ് (പ്രസന്ന– 42) പിടിയിലായത്.

## Article Content

**കൊല്ലങ്കോട്: **കൊല്ലങ്കോട് ക്ഷേത്രഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ ബിജെപി സ്ഥാനാർഥി പിടിയിൽ . നെന്മാറ കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതിയാണ് (പ്രസന്ന– 42) പിടിയിലായത്.

പുഴക്കൽത്തറ മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്നാണ്‌ പതിനായിരത്തോളം രൂപ മോഷ്ടിച്ചത്. വെള്ളി രാത്രിയിലാണ് സംഭവം. ശനി രാവിലെ ക്ഷേത്രഭാരവാഹികൾ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു.

2020ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നെന്മാറ ഗ്രാമപ്പഞ്ചായത്തിലേക്ക് 17-ാം വാർഡിലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. മുമ്പ്‌ മുക്കുപണ്ടം നൽകി കബളിപ്പിച്ച കേസിലും ഇവർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363525/bjp-candidate-arrested-for-breaking-into-temple-treasury-palakkad-)