---
title: "നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ മരണം: അന്വേഷണം തമിഴ്‌നാട്ടിലേക്ക്; അമ്മ അഖിലയുടെ യാത്രകളിൽ പോലീസിന് സംശയം"
english_title: "Death of a one and a half year old boy in Nedumangad: Investigation to be shifted to Tamil Nadu, police suspicious of Akhila's travel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363414/death-of-a-one-and-a-half-year-old-boy-in-nedumangad-investigation-to-be-shifted-to-tamil-nadu-police-suspicious-of-akhilas-travel"
published_at: "2026-06-02T17:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ec0cf85ecf_dgfdhgshd.jpg"
keywords: ["latest news", "half year old boy death", "Nedumangad"]
---

# നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ മരണം: അന്വേഷണം തമിഴ്‌നാട്ടിലേക്ക്; അമ്മ അഖിലയുടെ യാത്രകളിൽ പോലീസിന് സംശയം

> **Lead Summary:** തിരുവനന്തപുരം: **[** നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. കൊലപാതകം നടന്ന ദിവസം കുഞ്ഞിന്റെ അമ്മ അഖില നാഗർകോവിലിൽ പോയിരുന്നോ എന്ന് കണ്ടെത്താനായി നെടുമങ്ങാട് പോലീസ് സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. അന്ന് അവിടെ ഒരു ഡാൻസ് പരിപാടിക്ക് പോയിരുന്നു എന്നാണ് അഖിലയുടെ മൊഴി. ഇവരുടെ തുടർച്ചയായ തമിഴ്‌നാട് യാത്രകളിൽ പോലീസിന് ശക്തമായ സംശയമുണ്ട്.

## Article Content

തിരുവനന്തപുരം: **[** നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. കൊലപാതകം നടന്ന ദിവസം കുഞ്ഞിന്റെ അമ്മ അഖില നാഗർകോവിലിൽ പോയിരുന്നോ എന്ന് കണ്ടെത്താനായി നെടുമങ്ങാട് പോലീസ് സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. അന്ന് അവിടെ ഒരു ഡാൻസ് പരിപാടിക്ക് പോയിരുന്നു എന്നാണ് അഖിലയുടെ മൊഴി. ഇവരുടെ തുടർച്ചയായ തമിഴ്‌നാട് യാത്രകളിൽ പോലീസിന് ശക്തമായ സംശയമുണ്ട്.

 പ്രതി അഷ്‌കറിന്റെ ചവിട്ടേറ്റ് കുഞ്ഞിന്റെ 7 വാരിയെല്ലുകൾ ഒടിഞ്ഞു തൂങ്ങി. ഇത് ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ പരിക്കേൽപ്പിച്ചു. തലയ്ക്കേറ്റ ശക്തമായ അടി കാരണം അഞ്ചിടങ്ങളിൽ നീർക്കെട്ടുണ്ടായി.  കുഞ്ഞിന്റെ ശരീരത്തിൽ ചെറുതും വലുതുമായ 91 മുറിവുകളുണ്ടായിരുന്നു. ഇതിൽ പകുതിയിലേറെയും ദിവസങ്ങൾ പഴക്കമുള്ള, നിരന്തരമായ പീഡനത്തിന്റെ അടയാളങ്ങളാണ് (അടിച്ചതും പൊള്ളിച്ചതും ഉൾപ്പെടെ).

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. ചോറ് കഴിക്കുന്നതിനിടെ കുഞ്ഞ് ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതെങ്കിലും പരിശോധനയിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ചോറ് കൊടുക്കുമ്പോൾ കുഞ്ഞ് നിർത്താതെ കരഞ്ഞു. ദേഷ്യം വന്ന് തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. അടിയേറ്റ ഉടൻ കുഞ്ഞിന്റെ ബോധം നഷ്ടപ്പെട്ടു. അഷ്‌കർ കുഞ്ഞിനെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അഖിലയും സമ്മതിച്ചിട്ടുണ്ട്.

 പ്രതിയായ അഷ്‌കർ സ്ത്രീകളെ കേന്ദ്രീകരിച്ച് വലിയ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചു. വിവാഹ വാഗ്ദാനം നൽകി സ്ത്രീകളിൽ നിന്ന് പണം തട്ടുന്നത് ഇയാളുടെ രീതിയായിരുന്നു. ഇതിനെക്കുറിച്ചും പോലീസ് പ്രത്യേകം അന്വേഷിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363414/death-of-a-one-and-a-half-year-old-boy-in-nedumangad-investigation-to-be-shifted-to-tamil-nadu-police-suspicious-of-akhilas-travel)