---
title: "'കപ്പൽ ആടി ഉലഞ്ഞ് മുങ്ങിയപ്പോൾ കപ്പിത്താൻ മാത്രം രക്ഷപ്പെട്ടു, ചോദ്യങ്ങൾ ചോദിച്ചപ്പോൾ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ വീട്ടിലിരുത്തി' - എം വിൻസെന്റ് എംഎൽഎ"
english_title: " Content Highlights:- M Vincent MLA said in the assembly that the people replied that they have UDF to the arrogant question of who else is there"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363345/content-highlights-m-vincent-mla-said-in-the-assembly-that-the-people-replied-that-they-have-udf-to-the-arrogant-question-of-who-else-is-there"
published_at: "2026-06-02T12:40:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e82d650b3e_m_vincent_mla.jpg"
keywords: ["Latest News", "M Vincent MLA", "Pinarayi Vijayan", "LDF", "UDF"]
---

# 'കപ്പൽ ആടി ഉലഞ്ഞ് മുങ്ങിയപ്പോൾ കപ്പിത്താൻ മാത്രം രക്ഷപ്പെട്ടു, ചോദ്യങ്ങൾ ചോദിച്ചപ്പോൾ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ വീട്ടിലിരുത്തി' - എം വിൻസെന്റ് എംഎൽഎ

> **Lead Summary:** **തിരുവനന്തപുരം : ** മറ്റാരുണ്ടെന്ന അഹങ്കാരം നിറഞ്ഞ ചോദ്യത്തിന് ഞങ്ങൾക്ക് യുഡിഎഫ് ഉണ്ട് എന്ന് ജനങ്ങൾ മറുപടി നൽകിയെന്ന് എം വിൻസെന്റ് എംഎൽഎ നിയമസഭയിൽ. കപ്പൽ ആടി ഉലയുക മുങ്ങുകയും ചെയ്തു. മാത്രമല്ല കപ്പിത്താൻ മാത്രമാണ് രക്ഷപ്പെട്ടത്. 100 സീറ്റ് കിട്ടുമെന്ന് വിഡി സതീശൻ പറഞ്ഞപ്പോൾ പരിഹസിച്ച പലരും ഇന്ന് സഭയിൽ ഇല്ല.

## Article Content

**തിരുവനന്തപുരം : ** മറ്റാരുണ്ടെന്ന അഹങ്കാരം നിറഞ്ഞ ചോദ്യത്തിന് ഞങ്ങൾക്ക് യുഡിഎഫ് ഉണ്ട് എന്ന് ജനങ്ങൾ മറുപടി നൽകിയെന്ന് എം വിൻസെന്റ് എംഎൽഎ നിയമസഭയിൽ. കപ്പൽ ആടി ഉലയുക മുങ്ങുകയും ചെയ്തു. മാത്രമല്ല കപ്പിത്താൻ മാത്രമാണ് രക്ഷപ്പെട്ടത്. 100 സീറ്റ് കിട്ടുമെന്ന് വിഡി സതീശൻ പറഞ്ഞപ്പോൾ പരിഹസിച്ച പലരും ഇന്ന് സഭയിൽ ഇല്ല.

കോട്ടകളെല്ലാം നിങ്ങളുടെ പ്രവർത്തനങ്ങൾ തകർന്നു വീണു. ഘടകകക്ഷികളിൽ എത്രപേർ സഭയിലുണ്ട്?. കേവലം മൂന്ന് ഘടകകക്ഷികൾ മാത്രമായി എൽഡിഎഫ് ചുരുങ്ങി. കേരള കോൺഗ്രസിന് പരാജയത്തിൽ കെഎം മാണി സന്തോഷിക്കുന്നു. ജോർജ് സാർ ഇപ്പോഴും ജോർജ് സാർ തന്നെയാണ്. നിങ്ങൾ ഒന്നും തിരുത്താൻ പോകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

അടഞ്ഞുകിടന്ന സെക്രട്ടറിയേറ്റ് കവാടങ്ങൾ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ചോദ്യങ്ങൾ ചോദിച്ചപ്പോൾ വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ വീട്ടിലിരുത്തി. നവകേരള ആക്രമണം നിങ്ങൾ ആസ്വദിച്ചു. ഇപ്പോഴും പിണറായി വിജയൻറെ മാനസികാവസ്ഥ മാറിയില്ല.

കേരളത്തിൻറെ മുന്നോട്ടുള്ള കുതിപ്പിന് അടിവരയിടുന്ന നയപ്രഖ്യാപനമാണ് യുഡിഎഫിന്റേത്. വികസനം എന്നാൽ ജീവിതത്തെ സ്പർശിക്കുന്നതായിരിക്കണം. മഞ്ഞക്കുറ്റിയടിച്ച് ജനജീവിതം ദുസഹം ആക്കുന്നതല്ല വികസനമെന്നും എം വിൻസെന്റ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363345/content-highlights-m-vincent-mla-said-in-the-assembly-that-the-people-replied-that-they-have-udf-to-the-arrogant-question-of-who-else-is-there)