---
title: "'ആ കൈകളിലേക്ക് മിഠായി കൊടുത്താൽ തകരുന്ന ഗോപുരമില്ല'; വി. മുരളീധരൻ എംഎൽഎയ്‌ക്കെതിരെ തുറന്നടിച്ച് എ.എ. റഹീം"
english_title: "'Is it because of the human spirit that he does not touch people? V Muraleedharan should apologize'; AA Rahim MP"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363344/is-it-because-of-the-human-spirit-that-he-does-not-touch-people-v-muraleedharan-should-apologize-aa-rahim-mp"
published_at: "2026-06-02T12:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e82fe97a3d_rahim_.jpg"
keywords: ["latest news", "AA Rahim MP", "V Muraleedharan", "V Shivan kutty"]
---

# 'ആ കൈകളിലേക്ക് മിഠായി കൊടുത്താൽ തകരുന്ന ഗോപുരമില്ല'; വി. മുരളീധരൻ എംഎൽഎയ്‌ക്കെതിരെ തുറന്നടിച്ച് എ.എ. റഹീം

> **Lead Summary:** തിരുവനന്തപുരം: **[** പ്രവേശനോത്സവത്തിനിടെ കട്ടേല ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ വി. മുരളീധരൻ എംഎൽഎ കുട്ടികൾക്ക് മിഠായി എറിഞ്ഞു കൊടുത്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി എ.എ. റഹീം എംപി. സംഭവത്തിൽ ആ കുട്ടികളോടും കേരളത്തോടും എംഎൽഎ നിരുപാധികം മാപ്പ് പറയണമെന്ന് റഹീം ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

തിരുവനന്തപുരം: **[** പ്രവേശനോത്സവത്തിനിടെ കട്ടേല ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ വി. മുരളീധരൻ എംഎൽഎ കുട്ടികൾക്ക് മിഠായി എറിഞ്ഞു കൊടുത്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി എ.എ. റഹീം എംപി. സംഭവത്തിൽ ആ കുട്ടികളോടും കേരളത്തോടും എംഎൽഎ നിരുപാധികം മാപ്പ് പറയണമെന്ന് റഹീം ഫേസ്ബുക്കിൽ കുറിച്ചു.

> "അയിത്തം ആഘോഷമാക്കുന്നവർക്കേ ഇങ്ങനെ സാധിക്കൂ" "നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എംഎൽഎ! മനസ്സിൽ മനുസ്മൃതിയായത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്?" എന്ന് റഹീം ചോദിച്ചു. ആ കുരുന്നുകളോട് ഇങ്ങനെ പെരുമാറാൻ അയിത്തം ആഘോഷമാക്കുന്നവർക്കേ സാധിക്കൂ. ഇതേ സ്കൂളിലെ കുട്ടികളെയും കൂട്ടിയാണ് അന്നത്തെ എംഎൽഎ സഖാവ് കടകംപള്ളി സുരേന്ദ്രൻ സിനിമ കാണാൻ പോയത്. മനുസ്മൃതിയല്ല, അംബേദ്കറും ഭരണഘടനയുമാണ് ആ കുഞ്ഞുങ്ങളുടെ വഴിവിളക്കെന്നും റഹീം കൂട്ടിച്ചേർത്തു.

കേരളത്തെ നാണംകെടുത്തുന്ന പെരുമാറ്റം വി. ശിവൻകുട്ടി  മുൻ മന്ത്രി വി. ശിവൻകുട്ടിയും എംഎൽഎയ്‌ക്കെതിരെ കടുത്ത ഭാഷയിൽ രംഗത്തെത്തി. കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാമായിരുന്നുവെന്നും മാടമ്പിമാരെപ്പോലെയുള്ള ഈ പെരുമാറ്റം കേരളത്തെ നാണംകെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ മുരളീധരൻ നിലപാട് വ്യക്തമാക്കണമെന്നും, രാഷ്ട്രീയം നോക്കിയല്ല ദൃശ്യം കണ്ടപ്പോഴുണ്ടായ വേദനയിലാണ് താൻ സംസാരിക്കുന്നതെന്നും ശിവൻകുട്ടി വ്യക്തമാക്കി.

സ്‌കൂൾ പ്രവേശനോത്സവത്തിനിടെ കുട്ടികളുടെ കയ്യിൽ മിഠായി നൽകാതെ കവറിൽ നിന്നും മേശപ്പുറത്തേക്ക് എറിഞ്ഞു കൊടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മന്ത്രി എ. തുളസിയും പങ്കെടുത്ത ചടങ്ങിലായിരുന്നു സംഭവം. വീഡിയോ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിലും എംഎൽഎയ്‌ക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും വിമർശനങ്ങളുമാണ് ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363344/is-it-because-of-the-human-spirit-that-he-does-not-touch-people-v-muraleedharan-should-apologize-aa-rahim-mp)