---
title: "മലബാറിന്റെ സ്വന്തം കല്ലുമ്മക്കായ അച്ചാർ: നാവിൽ കപ്പലോടിക്കും ആ രുചിമേളം!"
english_title: "Mussel Pickle a burst of flavors that will leave your taste buds craving for more"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363343/Mussel-Pickle-a-burst-of-flavors-that-will-leave-your-taste-buds-craving-for-more"
published_at: "2026-06-02T12:38:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e82fc127cb_kallummakaaya_pikle.jpg"
keywords: ["Cookery", "Mussel Pickle", "Home Made Pickle"]
---

# മലബാറിന്റെ സ്വന്തം കല്ലുമ്മക്കായ അച്ചാർ: നാവിൽ കപ്പലോടിക്കും ആ രുചിമേളം!

> **Lead Summary:** **[**[ ]കടൽത്തീരത്തെ പാറക്കെട്ടുകളിൽ നിന്ന് വലിചിച്ചെടുക്കുന്ന കല്ലുമ്മക്കായ (കടുക്ക) മലബാറുകാർക്ക് വെറുമൊരു വിഭവമല്ല, അതൊരു വികാരമാണ്.

## Article Content

**[**[ ]കടൽത്തീരത്തെ പാറക്കെട്ടുകളിൽ നിന്ന് വലിചിച്ചെടുക്കുന്ന കല്ലുമ്മക്കായ (കടുക്ക) മലബാറുകാർക്ക് വെറുമൊരു വിഭവമല്ല, അതൊരു വികാരമാണ്.

കല്ലുമ്മക്കായ നിറച്ചതും ഫ്രൈയുമൊക്കെ കഴിച്ച് ശീലിച്ചവർക്ക്, അതിന്റെ രുചി ഒട്ടും ചോർന്നുപോകാതെ മാസങ്ങളോളം സൂക്ഷിച്ചുവെക്കാൻ പറ്റിയ ഒന്നാന്തരം വിഭവമാണ് കല്ലുമ്മക്കായ അച്ചാർ.

ചോറിനൊപ്പമോ, ബിരിയാണിക്കൊപ്പമോ, എന്തിന് വെറും ചപ്പാത്തിക്കൊപ്പമോ ആകട്ടെ, ഈ അച്ചാർ മുന്നിലുണ്ടെങ്കിൽ പിന്നെ വേറെയൊന്നും വേണ്ട.

**പ്രധാന ചേരുവകൾ:**

കല്ലുമ്മക്കായ : 1 കിലോഗ്രാം (നന്നായി കഴുകി വൃത്തിയാക്കിയത്)

നല്ലെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ : 1/2 കപ്പ് (വറുക്കാനും വഴറ്റാനും ആവശ്യത്തിന്)

വിനാഗിരി : 1/2 കപ്പ്

വെളുത്തുള്ളി: 1/2കപ്പ് ചെറുതായി അരിഞ്ഞത്)

ഇഞ്ചി: 2 വലിയ കഷ്ണം (ചെറുതായി അരിഞ്ഞത്)

പച്ചമുളക് : 5 - 6 എണ്ണം (വട്ടത്തിൽ അരിഞ്ഞത്)

കറിവേപ്പില : 3-4 തണ്ട്

കാശ്മീരി മുളകുപൊടി: 3 മുതൽ 4 വലിയ സ്പൂൺ (നല്ല നിറത്തിനും പാകത്തിന് എരിവിനും)

മഞ്ഞൾപ്പൊടി: 1 ടീസ്പൂൺ

ഉലുവപ്പൊടി: 1/2 ടീസ്പൂൺ

കായപ്പൊടി: 1/2 ടീസ്പൂൺ

കടുക്: 1 ടീസ്പൂൺ (താളിക്കാൻ)

ഉപ്പ്: ആവശ്യത്തിന്

** തയ്യാറാക്കുന്ന വിധം:**

നല്ല ഫ്രഷ് കല്ലുമ്മക്കായ കഴുകി വൃത്തിയാക്കി, നേരിയ തോതിൽ മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ചെടുക്കുന്നതാണ് ആദ്യ പടി. വെള്ളം പൂർണ്ണമായും വറ്റിച്ച ശേഷം വെളിച്ചെണ്ണയിലോ നല്ലെണ്ണയിലോ ഇവയെ പാകത്തിന് വറുത്തെടുക്കുന്നു (കൂടുതൽ മൊരിഞ്ഞുപോകാതെ ശ്രദ്ധിക്കണം).

ബാക്കി എണ്ണയിലേക് കടുകും ,കറിവേപ്പിലയും , ഇട്ട് പൊട്ടിച്ച ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് വഴറ്റി, അതിലേക്ക് ആവശ്യത്തിന് മുളകുപൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചേർത്ത് മൂപ്പിക്കുന്നു. വറുത്തുവെച്ച കല്ലുമ്മക്കായയും വിനാഗിരിയും ആവശ്യത്തിന് ഉപ്പും കൂടി ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ചെടുതാൽ കല്ലുമ്മക്കായ അച്ചാർ തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363343/Mussel-Pickle-a-burst-of-flavors-that-will-leave-your-taste-buds-craving-for-more)