---
title: " നൊന്തു പ്രസവിച്ച മകനെക്കാൾ വലുത് പ്രേമബന്ധം  .....!  കാമുകനുമായുള്ള ബന്ധം എതിർത്ത മകനെ അമ്മ കാമുകന്‍റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി  "
english_title: "Mother kills son with help of boyfriend in Kurnool, Andhra Pradesh, after opposing relationship with boyfriend"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363342/mother-kills-son-with-help-of-boyfriend-in-kurnool-andhra-pradesh-after-opposing-relationship-with-boyfriend"
published_at: "2026-06-02T12:29:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e7fcb124dc_crime.jpg"
keywords: ["Crime", "Andhra Pradesh", "Kurnool", "Relationship", "Boyfriend", "Mother", "Mother kills son"]
---

#  നൊന്തു പ്രസവിച്ച മകനെക്കാൾ വലുത് പ്രേമബന്ധം  .....!  കാമുകനുമായുള്ള ബന്ധം എതിർത്ത മകനെ അമ്മ കാമുകന്‍റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി  

> **Lead Summary:** **ബെംഗളൂരു: **കൊടുംക്രൂരത... തന്‍റെ പ്രേമബന്ധത്തെ എതിർത്ത 15 വയസ്സുകാരനായ മകനെ അമ്മ കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം . വീരേന്ദ്ര ആണ് കൊല്ലപ്പെട്ടത്.

## Article Content

**ബെംഗളൂരു: **കൊടുംക്രൂരത... തന്‍റെ പ്രേമബന്ധത്തെ എതിർത്ത 15 വയസ്സുകാരനായ മകനെ അമ്മ കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം . വീരേന്ദ്ര ആണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് ശേഷം സംഭവം മൂടിവെക്കാൻ മകനെ കാണാനില്ലെന്ന് കാണിച്ച് ഇവർ പൊലീസിൽ വ്യാജ പരാതിയും നൽകിയിരുന്നു. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഈ ക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.

 കുട്ടിയുടെ അമ്മയായ ഗംഗമ്മയ്ക്ക് ദർഗപ്പ എന്നയാളുമായി ബന്ധം ഉണ്ടായിരുന്നു. വീരേന്ദ്ര ഇത് പലതവണ ചോദ്യം ചെയ്യുകയും ബന്ധുക്കൾക്കും ഗ്രാമവാസികൾക്കും മുന്നിൽ ഈ വിവരം തുറന്നുപറയുകയും ചെയ്തു. ഇതേച്ചൊല്ലി വീട്ടിൽ നിരന്തരം വഴക്കുകൾ നടന്നിരുന്നു.

ബന്ധത്തിന് തടസ്സമാകുമെന്ന ഭയത്താലും വിവരം പുറത്തറിഞ്ഞതിലുള്ള നാണക്കേട് കാരണവും ഇവർ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രാമത്തിന്‍റെ അതിർത്തിയുള്ള ഒരു ശ്മശാനത്തിൽ രഹസ്യമായി കുഴിച്ചുമൂടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363342/mother-kills-son-with-help-of-boyfriend-in-kurnool-andhra-pradesh-after-opposing-relationship-with-boyfriend)