---
title: "ഭാര്യ താലി ഊരുന്നത് ഭർത്താവിനോടുള്ള മാനസിക ക്രൂരത; ആർമി ഉദ്യോഗസ്ഥന് വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി"
english_title: " Content Highlights:- Madras High Court says wife's removal of thali is mental cruelty towards husband"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363302/content-highlights-madras-high-court-says-wifes-removal-of-thali-is-mental-cruelty-towards-husband"
published_at: "2026-06-02T10:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ad77521160_court.jpg"
keywords: ["Latest News", "Madras High Court", "Divorce", "Army Officer"]
---

# ഭാര്യ താലി ഊരുന്നത് ഭർത്താവിനോടുള്ള മാനസിക ക്രൂരത; ആർമി ഉദ്യോഗസ്ഥന് വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

> **Lead Summary:** **മദ്രാസ്: **ഭാര്യ താലി ഊരുന്നത് ഭർത്താവിനോടുള്ള മാനസിക ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. ആർമി ഉദ്യോഗസ്ഥന് വിവാഹമോചനം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് പി. വടമലൈയുടെ നിരീക്ഷണം. വിചാരണ കോടതി അനുവദിച്ച വിവാഹമോചനത്തിനെതിരെ ഭാര്യ സമർപ്പിച്ച അപ്പീൽ കോടതി തള്ളി.

## Article Content

**മദ്രാസ്: **ഭാര്യ താലി ഊരുന്നത് ഭർത്താവിനോടുള്ള മാനസിക ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. ആർമി ഉദ്യോഗസ്ഥന് വിവാഹമോചനം അനുവദിച്ചു കൊണ്ടാണ് ജസ്റ്റിസ് പി. വടമലൈയുടെ നിരീക്ഷണം. വിചാരണ കോടതി അനുവദിച്ച വിവാഹമോചനത്തിനെതിരെ ഭാര്യ സമർപ്പിച്ച അപ്പീൽ കോടതി തള്ളി.

ഭാര്യ താലി അഴിച്ചുമാറ്റി , ആഭരണങ്ങൾ ധരിക്കുന്നത് നിർത്തിയെന്നും , ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. എന്നാൽ തന്നോടും മക്കളോടും ഭർത്താവ് ക്രൂരത കാണിച്ചുവെന്ന് ഭാര്യയും കോടതിയെ അറിയിച്ചു.

ഹിന്ദു ദാമ്പത്യ ജീവിതത്തിൽ താലി നീക്കം ചെയ്യുന്നതിന് പ്രാധാന്യമുണ്ട്. ദാമ്പത്യ ജീവിതത്തിൻ്റെ തുടർച്ചയുടെ പവിത്രമായ പ്രതീകമാണ് താലി എന്നും സാധാരണയായി ഭർത്താവിന്റെ മരണശേഷം മാത്രമേ അത് അഴിക്കാറുള്ളൂ എന്നും കോടതി വ്യക്തമാക്കി.

2022 ലും മദ്രാസ് ഹൈക്കോടതി സമാനമായ രീതിയിൽ കോളേജ് പ്രൊഫസർക്ക് വിവാഹ മോചനം അനുവദിച്ചിരുന്നു. ജസ്റ്റിസ് വി.എം .വേലുമണി, എസ്. സൗന്തർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതായിരുന്നു അന്നത്തെ വിധി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363302/content-highlights-madras-high-court-says-wifes-removal-of-thali-is-mental-cruelty-towards-husband)