---
title: "  കൈവിറക്കാതെ .....! ഭാര്യയെ കൊന്ന് വീട്ടിനുള്ളിലിട്ട് പൂട്ടി ഭർത്താവ് മുങ്ങി; 'ദു​ർ​ഗ​ന്ധം എലി ചത്തതാണെന്ന്' അയൽക്കാരോട് നുണ പറഞ്ഞു, ഒടുവിൽ പ്രതി പിടിയിൽ "
english_title: "Man keeps body in house after killing wife; accused arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363275/man-keeps-body-in-house-after-killing-wife-accused-arrested-new"
published_at: "2026-06-02T09:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a8f74bcd3e_CRIME_SCENE.jpg"
keywords: []
---

#   കൈവിറക്കാതെ .....! ഭാര്യയെ കൊന്ന് വീട്ടിനുള്ളിലിട്ട് പൂട്ടി ഭർത്താവ് മുങ്ങി; 'ദു​ർ​ഗ​ന്ധം എലി ചത്തതാണെന്ന്' അയൽക്കാരോട് നുണ പറഞ്ഞു, ഒടുവിൽ പ്രതി പിടിയിൽ 

> **Lead Summary:** **മുംബെെ: **ഞെട്ടിപ്പിക്കുന്ന ക്രൂരത ..... മുംബൈ മാൽവാനിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളിലിട്ട് പൂട്ടി ഭർത്താവ് ഒളിവിൽ പോയ സംഭവത്തിൽ നാടകീയമായ അറസ്റ്റ്. പശ്ചിമ ബംഗാൾ സ്വദേശിനി സെലിമ ഖാത്തൂൻ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ഷംസുദ്ദീൻ അബ്ദുൽ മത്തീനെ ഒഡീഷയിൽ വെച്ചാണ് മുംബൈ പോലീസ് പിടികൂടിയത്.

## Article Content

**മുംബെെ: **ഞെട്ടിപ്പിക്കുന്ന ക്രൂരത ..... മുംബൈ മാൽവാനിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളിലിട്ട് പൂട്ടി ഭർത്താവ് ഒളിവിൽ പോയ സംഭവത്തിൽ നാടകീയമായ അറസ്റ്റ്. പശ്ചിമ ബംഗാൾ സ്വദേശിനി സെലിമ ഖാത്തൂൻ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ഷംസുദ്ദീൻ അബ്ദുൽ മത്തീനെ ഒഡീഷയിൽ വെച്ചാണ് മുംബൈ പോലീസ് പിടികൂടിയത്.

ക​ഴി​ഞ്ഞ 22 ന് ​വീ​ടി​നു​ള്ളി​ൽ നി​ന്ന് ക​ടു​ത്ത ദു​ർ​ഗ​ന്ധം വ​മി​ക്കാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ സം​ശ​യം തോ​ന്നി​യ അ​യ​ൽ​വാ​സി​ക​ൾ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ വീ​ട്ടി​ൽ എ​ലി ച​ത്തു കി​ട​ക്കു​ന്നു​ണ്ടെ​ന്ന് ഷം​സു​ദ്ദീ​ൻ പ​റ​ഞ്ഞു.

ദു​ർ​ഗ​ന്ധം അ​സ​ഹ​നീ​യ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ മാ​ൽ​വാ​നി പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മേ​യ് 18നാ​ണ് സെ​ലി​മ​യെ അ​യ​ൽ​വാ​സി​ക​ൾ അ​വ​സാ​ന​മാ​യി ​ക​ണ്ട​ത്. അ​തി​നു​ശേ​ഷം ഇ​വ​രു​ടെ വീ​ട് പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

ഭാ​ര്യ​യെ വ​ക​വ​രു​ത്തി​യ ശേ​ഷം ഷം​സു​ദ്ദീ​ൻ സം​സ്ഥാ​നം വി​ട്ട​താ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ ഒ​ഡീ​ഷ​യി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സെ​ലി​മ​യു​ടെ ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363275/man-keeps-body-in-house-after-killing-wife-accused-arrested-new)