---
title: "വാളയാറില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു"
english_title: "Content Highlights:-Farmer Dies After Being Treated  For Snakebite In Walayar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363254/content-highlights-farmer-dies-after-being-treated-for-snakebite-in-walayar"
published_at: "2026-06-02T05:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e24057f73f_SNAKE_BITE.jpg"
keywords: ["Latest News", "Snake Bite", "Death", "Palakkad"]
---

# വാളയാറില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

> **Lead Summary:** പാലക്കാട്: വാളയാറില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. വാളയാര്‍ പുലാമ്പാറ മാരിമുത്തുവാണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 26 ന് വീടിന് മുന്നില്‍ നിന്നാണ് മാരിമുത്തുവിന് പാമ്പുകടിയേറ്റത്. ബന്ധുക്കള്‍ ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു.

## Article Content

പാലക്കാട്: വാളയാറില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. വാളയാര്‍ പുലാമ്പാറ മാരിമുത്തുവാണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് 26 ന് വീടിന് മുന്നില്‍ നിന്നാണ് മാരിമുത്തുവിന് പാമ്പുകടിയേറ്റത്. ബന്ധുക്കള്‍ ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു.

ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരിച്ചു. നിലവില്‍ മോര്‍ച്ചറിയിലാണ് മൃതദേഹമുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും.

അതേസമയം നെന്മാറയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു. നെന്മാറ ചക്കാത്തറ സ്വദേശികളായ രാമൻ-അംബിക ദമ്പതികളുടെ മകൾ രാജേശ്വരിയാണ് ഞായറാഴ്ച രാവിലെ മരിച്ചത്. രണ്ടാഴ്ച മുൻപ് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്.

മെയ് 14-ന് ഉച്ചയ്ക്കായിരുന്നു സംഭവം. പാമ്പുകടിയേൽക്കുന്ന സമയത്ത് രാജേശ്വരി വീട്ടിൽ തനിച്ചായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ പിതൃസഹോദരനും ഭാര്യയുമാണ് കുട്ടിയെ വായിൽ നുരയും പതയും വന്ന നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ഉടൻ നെന്മാറ സർക്കാർ ആശുപത്രിയിലും പിന്നീട് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363254/content-highlights-farmer-dies-after-being-treated-for-snakebite-in-walayar)