---
title: "കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു; യാത്രക്കാർ രക്ഷപ്പെട്ടത്  അത്ഭുതകരമായി "
english_title: " Content Highlights:- A coconut tree broke and fell on a moving car in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363247/content-highlights-a-coconut-tree-broke-and-fell-on-a-moving-car-in-kannur"
published_at: "2026-06-01T22:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1dba23df0ba_mattannor.jpg"
keywords: ["Latest News", "Kannur"]
---

# കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു; യാത്രക്കാർ രക്ഷപ്പെട്ടത്  അത്ഭുതകരമായി 

> **Lead Summary:** **കണ്ണൂർ : **കുടുക്കിമൊട്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു. യാത്രക്കാർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

**കണ്ണൂർ : **കുടുക്കിമൊട്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് ഒടിഞ്ഞുവീണു. യാത്രക്കാർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഒടിഞ്ഞുവീണ തെങ്ങിൽ തട്ടി ബൈക്ക് യാത്രക്കാരൻ വീണെങ്കിലും പരുക്കേറ്റില്ല. കണ്ണൂർ - മട്ടന്നൂർ സംസ്ഥാന പാതയിൽ മുണ്ടേരി പഞ്ചായത്ത് ഓഫിസിന് സമീപം ഞായർ രാവിലെ 11 നാണ് സംഭവം.

അപകടത്തിൽപ്പെട്ട കാറിന്റെ പിന്നിലുണ്ടായിരുന്ന വാഹനത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഉണങ്ങിയ തെങ്ങാണ് ഒടിഞ്ഞുവീണത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363247/content-highlights-a-coconut-tree-broke-and-fell-on-a-moving-car-in-kannur)