---
title: "കോഴിക്കോട് ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്; അന്വേഷണം ആരംഭിച്ച് പോലീസ് "
english_title: " Content Highlights:- Police have launched an investigation into the incident where a wife was seriously injured after her husband hacked her to death at a barbed wire fence at the foot of Puthupady"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363245/content-highlights-police-have-launched-an-investigation-into-the-incident-where-a-wife-was-seriously-injured-after-her-husband-hacked-her-to-death-at-a-barbed-wire-fence-at-the-foot-of-puthupady"
published_at: "2026-06-01T22:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0de392d5424_stabbed.jpg"
keywords: ["Latest News", "Stabbed", "Kozhikode", "Police"]
---

# കോഴിക്കോട് ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതര പരിക്ക്; അന്വേഷണം ആരംഭിച്ച് പോലീസ് 

> **Lead Summary:** **കോഴിക്കോട്: **പുതുപ്പാടി അടിവാരം കമ്പിവേലിമ്മലിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ് . കമ്പിവേലിമ്മൽ സ്വദേശി ഖദീജയ്ക്കാണ് തലയ്ക്ക് വെട്ടേറ്റത്. സംഭവത്തിൽ ഭർത്താവ് പാലക്കാട് സ്വദേശി ഇബ്രാഹീമിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

**കോഴിക്കോട്: **പുതുപ്പാടി അടിവാരം കമ്പിവേലിമ്മലിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ് . കമ്പിവേലിമ്മൽ സ്വദേശി ഖദീജയ്ക്കാണ് തലയ്ക്ക് വെട്ടേറ്റത്. സംഭവത്തിൽ ഭർത്താവ് പാലക്കാട് സ്വദേശി ഇബ്രാഹീമിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീട്ടിലെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൊണ്ടായിരുന്നു ആക്രമണം. ഖദീജയുടെ വലതുചെവിക്ക് മുകളിലായി ഗുരുതരമായി പരിക്കേറ്റു. ഖദീജയെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363245/content-highlights-police-have-launched-an-investigation-into-the-incident-where-a-wife-was-seriously-injured-after-her-husband-hacked-her-to-death-at-a-barbed-wire-fence-at-the-foot-of-puthupady)