---
title: "തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു"
english_title: " Content Highlights:- Student drowns while bathing with friends in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363244/content-highlights-student-drowns-while-bathing-with-friends-in-thrissur"
published_at: "2026-06-01T22:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0058ea24b27_drowed.jpg"
keywords: ["Latest News", "Drowing", "Thrissur"]
---

# തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

> **Lead Summary:** **തൃശ്ശൂർ : **തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തൃശൂർ പുത്തൂർ വെട്ടുകാട് കാരുകുളത്തിൽ കുളിക്കാനിറങ്ങിയ ചന്ദനക്കുന്ന് സ്വദേശി ദിലിപിന്റെ മകൻ ശിവാനന്ദൻ ആണ് മരിച്ചത്.

## Article Content

**തൃശ്ശൂർ : **തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തൃശൂർ പുത്തൂർ വെട്ടുകാട് കാരുകുളത്തിൽ കുളിക്കാനിറങ്ങിയ ചന്ദനക്കുന്ന് സ്വദേശി ദിലിപിന്റെ മകൻ ശിവാനന്ദൻ ആണ് മരിച്ചത്.

പുത്തൂർ ഗവൺമെന്റ് സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ്. അപകടത്തിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ് മോർട്ടം ഉൾപ്പടെയുള്ള നടപടികൾക്ക് ശേഷംവീട്ടുകാർക്ക് വിട്ടുനൽകും. സംസ്കാരം ഉൾപ്പടെയുള്ള മറ്റു ചടങ്ങുകളെ പറ്റി ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363244/content-highlights-student-drowns-while-bathing-with-friends-in-thrissur)