---
title: "അതീവ ഗൗരവതരം; അട്ടക്കുളങ്ങര  സ്കൂൾ കെട്ടിടത്തിന് കോർപ്പറേഷന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം -വി. ശിവൻകുട്ടി"
english_title: " Content Highlights:- Former Minister V. Sivankutty says the roof collapse of the Attakkulangara Government School building is a very serious incident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363236/content-highlights-former-minister-v-sivankutty-says-the-roof-collapse-of-the-attakkulangara-government-school-building-is-a-very-serious-incident"
published_at: "2026-06-01T21:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c520ad7bbbd_v_sivankutty.jpg"
keywords: ["Latest News", "School Accident", "V Sivankutty", "Thiruvananthapuram", "Attakkulangara"]
---

# അതീവ ഗൗരവതരം; അട്ടക്കുളങ്ങര  സ്കൂൾ കെട്ടിടത്തിന് കോർപ്പറേഷന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം -വി. ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: ** അട്ടക്കുളങ്ങര ഗവൺമെൻ്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത് സംഭവം അതീവ ഗൗരവതരമെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. ആളപായം സംഭവിക്കാത്തത് ആശ്വാസകരമാണെന്നും അപകടത്തിൽ സമഗ്രാന്വേഷണം വേണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.

## Article Content

**തിരുവനന്തപുരം: ** അട്ടക്കുളങ്ങര ഗവൺമെൻ്റ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത് സംഭവം അതീവ ഗൗരവതരമെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. ആളപായം സംഭവിക്കാത്തത് ആശ്വാസകരമാണെന്നും അപകടത്തിൽ സമഗ്രാന്വേഷണം വേണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.

കെട്ടിടത്തിന് കോർപ്പറേഷന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.

ഇന്ന് വൈകിട്ട് 5.15ഓടെയാണ് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത്. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസ് കെട്ടിടമാണ് തകർന്നത്. ഉദ്യോഗസ്ഥർ മടങ്ങിയതിന് ശേഷമാണ് മേൽക്കൂര താഴേക്ക് പതിച്ചത്. അപകട സമയം ഉദ്യോ​ഗസ്ഥരോ വിദ്യാർഥികളോ സ്ഥലത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363236/content-highlights-former-minister-v-sivankutty-says-the-roof-collapse-of-the-attakkulangara-government-school-building-is-a-very-serious-incident)