---
title: "ഉത്തർപ്രദേശിൽ എൺപതുകാരിക്ക് നേരെ ലൈംഗികാതിക്രമം;28-കാരൻ അറസ്റ്റിൽ"
english_title: "28-year-old arrested for sexually assaulting 80-year-old woman in Uttar Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363189/28-year-old-arrested-for-sexually-assaulting-80-year-old-woman-in-Uttar-Pradesh-"
published_at: "2026-06-01T16:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d629e6659c_woman_in_Uttar_Pradesh.jpg"
keywords: ["Latest News", "Uttar Pradesh", "Hathras Police", "Hathras Elderly Woman Attack News"]
---

# ഉത്തർപ്രദേശിൽ എൺപതുകാരിക്ക് നേരെ ലൈംഗികാതിക്രമം;28-കാരൻ അറസ്റ്റിൽ

> **Lead Summary:** ഹാഥ്റസ് : ഉത്തർപ്രദേശിലെ ഹാഥ്റസിൽ 80 വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ 28 വയസുകാരൻ അറസ്റ്റിൽ. വയോധികയുടെ അയൽവാസിയായ യുവാവാണ് ഈ ക്രൂരകൃത്യം നടത്തിയത്. തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം.

## Article Content

ഹാഥ്റസ് : ഉത്തർപ്രദേശിലെ ഹാഥ്റസിൽ 80 വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ 28 വയസുകാരൻ അറസ്റ്റിൽ. വയോധികയുടെ അയൽവാസിയായ യുവാവാണ് ഈ ക്രൂരകൃത്യം നടത്തിയത്. തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം.

വയോധിക വീട്ടിൽ തനിച്ചായിരുന്ന സമയം നോക്കി അതിക്രമിച്ചു കയറിയ പ്രതി ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. വയോധികയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വിവരം ലഭിച്ചയുടനെ പൊലീസ് സംഘം സ്ഥലത്തെത്തി രക്തത്തിൽ കുളിച്ചുകിടന്ന വയോധികയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മെഡിക്കൽ പരിശോധനാ റിപ്പോർട്ടിന്റെയും സ്ത്രീയുടെ കുടുംബം നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363189/28-year-old-arrested-for-sexually-assaulting-80-year-old-woman-in-Uttar-Pradesh-)