---
title: "മാക്കൂട്ടം ചുരംപാതയിൽ ട്രാവലറും ബസും കൂട്ടിയിടിച്ച് അപകടം; കൊട്ടിയൂർ ദർശനത്തിനെത്തിയ  രണ്ട്  തീർത്ഥാടകർക്ക് പരിക്ക്"
english_title: "Traveler and bus collide at Makkoottam pass; pilgrims visiting Kottiyoor injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363164/traveler-and-bus-collide-at-makkoottam-pass-pilgrims-visiting-kottiyoor-injured"
published_at: "2026-06-01T15:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16cdd4decb4_accident.jpg"
keywords: ["Traveler", "Makkoottam", "Makkoottam pass", "Kottiyoor", "Kottiyoortemple", "Accident"]
---

# മാക്കൂട്ടം ചുരംപാതയിൽ ട്രാവലറും ബസും കൂട്ടിയിടിച്ച് അപകടം; കൊട്ടിയൂർ ദർശനത്തിനെത്തിയ  രണ്ട്  തീർത്ഥാടകർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ : ** മാക്കൂട്ടം ചുരംപാതയിൽ വാഹനാപകടം . അപകടത്തിൽ രണ്ടുപേർക്ക് പരിക്ക് പരിക്കേറ്റു . കൊട്ടിയൂർ വൈശാഖ മഹോത്സവ ദർശനത്തിനായി ആന്ധ്രപ്രദേശിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറിലേക്ക് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് പുറകിലിടിച്ചാണ് അപകടമുണ്ടായത്.

## Article Content

**കണ്ണൂർ : ** മാക്കൂട്ടം ചുരംപാതയിൽ വാഹനാപകടം . അപകടത്തിൽ രണ്ടുപേർക്ക് പരിക്ക് പരിക്കേറ്റു . കൊട്ടിയൂർ വൈശാഖ മഹോത്സവ ദർശനത്തിനായി ആന്ധ്രപ്രദേശിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറിലേക്ക് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് പുറകിലിടിച്ചാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെയാണ് സംഭവം .ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363164/traveler-and-bus-collide-at-makkoottam-pass-pilgrims-visiting-kottiyoor-injured)