---
title: "‘നടക്കാത്ത’ സി.ജെ.പി മീറ്റ് അപ്പ്; കൊച്ചിയിലെ കോക്രോച്ച് ജനത പാര്‍ട്ടി മീറ്റ് അപില്‍ അന്വേഷണവുമായി പൊലീസ്  "
english_title: " Content Highlights:- Police investigating the gathering in Kochi in the name of the Cockroach Janata Party, which went viral on social media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363161/content-highlights-police-investigating-the-gathering-in-kochi-in-the-name-of-the-cockroach-janata-party-which-went-viral-on-social-media"
published_at: "2026-06-01T14:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d4f39c9a4c_crocroch.jpg"
keywords: ["Latest News", "Cockroach Janata Party", "CJP Meetup", "Kochi"]
---

# ‘നടക്കാത്ത’ സി.ജെ.പി മീറ്റ് അപ്പ്; കൊച്ചിയിലെ കോക്രോച്ച് ജനത പാര്‍ട്ടി മീറ്റ് അപില്‍ അന്വേഷണവുമായി പൊലീസ്  

> **Lead Summary:** **കൊച്ചി: ** സമൂഹമാധ്യമങ്ങളില്‍ തരംഗമായ കോക്രോച്ച് ജനത പാര്‍ട്ടിയുടെ പേരില്‍ കൊച്ചിയില്‍ ഒത്തുചേരല്‍ നീക്കം നടന്നതില്‍ പൊലീസ് അന്വേഷണം.

## Article Content

**കൊച്ചി: ** സമൂഹമാധ്യമങ്ങളില്‍ തരംഗമായ കോക്രോച്ച് ജനത പാര്‍ട്ടിയുടെ പേരില്‍ കൊച്ചിയില്‍ ഒത്തുചേരല്‍ നീക്കം നടന്നതില്‍ പൊലീസ് അന്വേഷണം.

ഒത്തുചേരലിന്‍റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നെങ്കിലും പരിപാടി നടന്നിരുന്നില്ല. പോസ്റ്റര്‍ പ്രചാരണത്തിന് പിറകില്‍ ആരാണെന്നത് അടക്കം പരിശോധിച്ചുവരികയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

‘കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ മീറ്റ് അപ് കൊച്ചിയില്‍’ എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്ററുകള്‍ പ്രചരിച്ചത്. സിജെപി സൗത്ത് ഇന്ത്യയുടെ പേരിലായിരുന്നു പോസ്റ്റര്‍.

ഇന്നലെ വൈകീട്ട് 3ന് മറൈന്‍ ഡ്രൈവില്‍ ഒത്തുചേരല്‍ നടക്കുമെന്നായിരുന്നു അറിയിപ്പ്. ടെലഗ്രാം ചാനലില്‍ ജോയിന്‍ ചെയ്യാനുള്ള ക്യുആര്‍ കോഡും പോസ്റ്ററിലുണ്ടായിരുന്നു. എന്നാല്‍ മീറ്റ് അപ് നടന്നില്ല.

പ്രചാരണത്തിന് പിന്നില്‍ ആരാണെന്ന കാര്യം വ്യക്തമല്ല. സംഭവത്തില്‍ പൊലീസും സൈബര്‍ സെല്ലും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

മുന്‍കൂട്ടി അനുമതി വാങ്ങാതെയാണ് മീറ്റ് അപിന് ശ്രമം നടത്തിയതെന്ന് കമ്മിഷണര്‍ പറഞ്ഞു. കൊച്ചി കേന്ദ്രീകരിച്ച് സിജെപിയുടെ പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363161/content-highlights-police-investigating-the-gathering-in-kochi-in-the-name-of-the-cockroach-janata-party-which-went-viral-on-social-media)