---
title: "കരുതിക്കൂട്ടിയാണോ? വണ്ടി എടുത്ത് മാറ്റെടാ എന്ന് പറഞ്ഞ് പിടിച്ചു തള്ളി, പിണറായി വിജയന്റെ ഡ്രൈവറാണെന്ന് മനസിലാക്കിയിട്ടും പൊലീസ് ആക്രമിച്ചു; പരാതിയുമായി ഡ്രൈവര്‍"
english_title: "The police beat him up, Pinarayi Vijayan's driver files complaint against police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363135/the-police-beat-him-up-pinarayi-vijayans-driver-files-complaint-against-police-new-"
published_at: "2026-06-01T13:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16693116406_police.1697912334.jpg"
keywords: []
---

# കരുതിക്കൂട്ടിയാണോ? വണ്ടി എടുത്ത് മാറ്റെടാ എന്ന് പറഞ്ഞ് പിടിച്ചു തള്ളി, പിണറായി വിജയന്റെ ഡ്രൈവറാണെന്ന് മനസിലാക്കിയിട്ടും പൊലീസ് ആക്രമിച്ചു; പരാതിയുമായി ഡ്രൈവര്‍

> **Lead Summary:** തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ പി.കെ. അനൂപിന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് മർദ്ദനമേറ്റതായി പരാതി.

## Article Content

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ പി.കെ. അനൂപിന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് മർദ്ദനമേറ്റതായി പരാതി.

പൊലീസുകാര്‍ കഴുത്തിന് പിടിച്ച് തള്ളിയെന്നാണ് അനൂപിന്റെ ആരോപണം. തുടര്‍ന്ന് ഡിജിപിക്ക് അനൂപ് പരാതി നല്‍കി.ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം നടന്നത്. പിണറായി വിജയന്റെ ഡ്രൈവറാണെന്ന് മനസിലാക്കിയിട്ടും ആക്രമിച്ചു. ശരത്ത്, ജയന്‍ എന്നീ പൊലീസുകാരാണ് മര്‍ദ്ദിച്ചതെന്നും അനൂപ് പറഞ്ഞു. 'വണ്ടി എടുത്ത് മാറ്റെടാ' എന്ന് പറഞ്ഞാണ് പിടിച്ചു തള്ളിയതെന്ന് പരാതിയില്‍ പറയുന്നു.

എകെജി സെന്ററിലെ വാഹനത്തിലെ ഡ്രൈവറാണ് അനൂപ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചതിനുശേഷം പിണറായി വിജയന്‍ ഉപയോഗിക്കുന്നത് എകെജി സെന്ററിലെ വാഹനമാണ്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363135/the-police-beat-him-up-pinarayi-vijayans-driver-files-complaint-against-police-new-)