---
title: " 'റീലിലെ അഭിനയം പോലെ എളുപ്പമല്ല റിയൽ ആയ നഗര ഭരണം,  ഒഴുകി നടക്കുന്ന മാലിന്യങ്ങൾ, രോഗങ്ങൾ പടരാൻ ഇടയാക്കും' - എ.എ റഹീം"
english_title: "Content Highlights:-  Heavy rains, Thiruvananthapuram city submerged in water, Corporation Administrative Committee, CPM District Secretary AA Rahim"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363067/content-highlights-heavy-rains-thiruvananthapuram-city-submerged-in-water-corporation-administrative-committee-cpm-district-secretary-aa-rahim"
published_at: "2026-06-01T10:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db095c63645_rahim.jpg"
keywords: ["Heavy rains", "Thiruvananthapuram city submerged in water", "Corporation Administrative Committee", "CPM District Secretary AA Rahim"]
---

#  'റീലിലെ അഭിനയം പോലെ എളുപ്പമല്ല റിയൽ ആയ നഗര ഭരണം,  ഒഴുകി നടക്കുന്ന മാലിന്യങ്ങൾ, രോഗങ്ങൾ പടരാൻ ഇടയാക്കും' - എ.എ റഹീം

> **Lead Summary:** **തിരുവനന്തപുരം: ** റീലിലെ അഭിനയം പോലെ എളുപ്പമല്ല റിയൽ ആയ നഗര ഭരണം. കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങിയതോടെ കോർപ്പറേഷൻ ഭരണസമിതിക്കെതിരെ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി എ.എ റഹീം. റീലിലെ അഭിനയം പോലെ എളുപ്പമല്ല റിയൽ ആയ നഗര ഭരണമെന്ന് മേയറും ഡെപ്യൂട്ടി മേയറും ഓർക്കണമെന്ന് റഹീം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: ** റീലിലെ അഭിനയം പോലെ എളുപ്പമല്ല റിയൽ ആയ നഗര ഭരണം. കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങിയതോടെ കോർപ്പറേഷൻ ഭരണസമിതിക്കെതിരെ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി എ.എ റഹീം. റീലിലെ അഭിനയം പോലെ എളുപ്പമല്ല റിയൽ ആയ നഗര ഭരണമെന്ന് മേയറും ഡെപ്യൂട്ടി മേയറും ഓർക്കണമെന്ന് റഹീം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ മണിക്കൂറുകളിൽ ഉണ്ടായ വെള്ളപ്പൊക്ക ദുരിതത്തിന് കാരണം നഗരസഭയുടെ ഗുരുതരമായ അനാസ്ഥയും മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചയുമാണ്.

വിവിധ വകുപ്പുകളെ ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതിൽ തിരുവനന്തപുരം നഗരസഭ പൂർണമായി പരാജയപ്പെട്ടു. മാലിന്യനീക്കം താറുമാറായതുകൊണ്ടാണ് ഇന്നലത്തെ മഴയിൽ മാലിന്യങ്ങൾ കുത്തിയൊഴുകി റോഡിൽ നിറഞ്ഞത്.

ഇപ്പോഴും മേയർ ഉത്തരവാദിത്വത്തോടെ പെരുമാറുന്നില്ല. ഉണ്ടായ വീഴ്ചകൾ തിരുത്തുന്നില്ല. ഇത് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഒഴുകി നടക്കുന്ന മാലിന്യങ്ങൾ, രോഗങ്ങൾ പടരാൻ ഇടയാക്കും.

ഒരു ഏകോപനവും നടക്കുന്നില്ല. മേയറും ഡെപ്യൂട്ടി മേയറും മത്സരിച്ചിടുന്ന റീലുകളും, ലക്ഷങ്ങൾ ചെലവഴിച്ചു നടത്തുന്ന ഓൺലൈൻ പ്രമോഷനും മാത്രമാണ് നഗരഭരണം എന്ന് കരുതരുതെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363067/content-highlights-heavy-rains-thiruvananthapuram-city-submerged-in-water-corporation-administrative-committee-cpm-district-secretary-aa-rahim)