---
title: "'ചോദ്യം ചോദിച്ചവർ എവിടെ?'; രണ്ടാം കിരീടവും തൂക്കി ആർ.സി.ബി ഐപിഎല്‍ നിലനിര്‍ത്തുന്ന മൂന്നാമത്തെ ക്യാപ്റ്റന്‍"
english_title: "RCB becomes third captain to retain IPL title, securing second title"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363065/rcb-becomes-third-captain-to-retain-ipl-title-securing-second-title"
published_at: "2026-06-01T09:56:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d0a6ed79ff_rcb.jpg"
keywords: ["sports", "IPL", "RCB"]
---

# 'ചോദ്യം ചോദിച്ചവർ എവിടെ?'; രണ്ടാം കിരീടവും തൂക്കി ആർ.സി.ബി ഐപിഎല്‍ നിലനിര്‍ത്തുന്ന മൂന്നാമത്തെ ക്യാപ്റ്റന്‍

> **Lead Summary:** > അഹമ്മദാബാദ്:**[ ** "നിങ്ങൾക്കൊരു കപ്പുണ്ടോ?" എന്ന പരിഹാസ ചോദ്യങ്ങൾ കേട്ട് മടുത്ത ആർ.സി.ബി ആരാധകർക്ക് ഇനി തലയുയർത്തിപ്പിടിക്കാം. കഴിഞ്ഞ തവണ കന്നി കിരീടം നേടി ചരിത്രം കുറിച്ച ബംഗളൂരു, ഇത്തവണ കിരീടം നിലനിർത്തിക്കൊണ്ടാണ് വിമർശകരുടെ വായടപ്പിച്ചത്. 18 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ സീസണിൽ അവർക്ക് മധുര പ്രതികാരം വീട്ടാനായത്. എന്നാൽ ഇക്കൊല്ലം ആ മധുരം ഇരട്ടിയായിരിക്കുകയാണ്.

## Article Content

> അഹമ്മദാബാദ്:**[ ** "നിങ്ങൾക്കൊരു കപ്പുണ്ടോ?" എന്ന പരിഹാസ ചോദ്യങ്ങൾ കേട്ട് മടുത്ത ആർ.സി.ബി ആരാധകർക്ക് ഇനി തലയുയർത്തിപ്പിടിക്കാം. കഴിഞ്ഞ തവണ കന്നി കിരീടം നേടി ചരിത്രം കുറിച്ച ബംഗളൂരു, ഇത്തവണ കിരീടം നിലനിർത്തിക്കൊണ്ടാണ് വിമർശകരുടെ വായടപ്പിച്ചത്. 18 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ സീസണിൽ അവർക്ക് മധുര പ്രതികാരം വീട്ടാനായത്. എന്നാൽ ഇക്കൊല്ലം ആ മധുരം ഇരട്ടിയായിരിക്കുകയാണ്.

വെറുതെയങ്ങ് ഭാഗ്യം കൊണ്ട് ചാംപ്യന്മാരായതല്ല ആർ.സി.ബി. കൃത്യമായ പ്ലാനിങ്ങോടെയും ഒത്തൊരുമയോടെയും മുന്നേറിയാണ് അവർ ഈ വിജയം സ്വന്തമാക്കിയത്. ഒരു തവണ കിരീടം നേടിയതോടെ ടീമിന്റെ മനോഭാവം തന്നെ പൂർണ്ണമായി മാറി. വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്ന് മനസ്സിലാക്കി, പരിശീലക സംഘവും കളിക്കാരും ചേർന്നൊരുക്കിയ തന്ത്രങ്ങളെല്ലാം മൈതാനത്ത് കൃത്യമായി ക്ലിക്കായി. ഫലമോ, രണ്ടാം കിരീടവും ബംഗളൂരുവിലേക്ക്.

ഫൈനലിൽ എതിരാളികളുടെ ഓപ്പണർമാരെ പിടിച്ചുകെട്ടിയാൽ കളി ജയിക്കാമെന്ന് ആർ.സി.ബിക്ക് ഉറപ്പായിരുന്നു. സ്ലോ പിച്ചിനെ പരമാവധി പ്രയോജനപ്പെടുത്തി കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ ബൗളർമാർ ഷോർട്ട് പിച്ച് പന്തുകളിലൂടെ വിക്കറ്റുകൾ വീഴ്ത്തി. റൺമെഷീനായി മാറിയ വിരാട് കോലിയുടെ അത്യുജ്വല ഫോമും, ഭുവനേശ്വർ കുമാറിന്റെ മികച്ച പ്രകടനങ്ങളും സീസണിലുടനീളം ടീമിന് കരുത്തായി.

അവസരത്തിനൊത്തുയർന്ന മറ്റ് താരങ്ങളും വിജയത്തിൽ വലിയ പങ്കുവഹിച്ചു. വെങ്കടേഷ് അയ്യരും ദേവ്ദത്ത് പടിക്കലും നൽകിയ മികച്ച തുടക്കവും, തകർച്ചയുടെ സമയങ്ങളിൽ കോട്ടകെട്ടാൻ ക്രുനാൽ പാണ്ഡ്യയും, അവസാന ഓവറുകളിൽ തകർത്തടിക്കാൻ ടിം ഡേവിഡും എത്തിയതോടെ ടീം സെറ്റായി. ഇതിനെല്ലാറ്റിനും മുകളിലായി നായകന്റെ മാസ്സ് പ്രകടനം കൂടിയായപ്പോൾ ആർ.സി.ബിക്ക് മുന്നിൽ എതിരാളികൾക്ക് മറുപടിയില്ലായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363065/rcb-becomes-third-captain-to-retain-ipl-title-securing-second-title)