---
title: "ഹൈക്കോടതിയിലേക്ക് ഉറ്റുനോക്കി....! വീണയ്ക്കും സിഎംആർഎല്ലിനും ഇഡിക്കും ഇന്ന് നിർണായക ദിവസം, മാസപ്പടി കേസ് ഇന്ന് പരിഗണിക്കും"
english_title: "  Content Highlights:- Kerala High Court To Consider Masapadi Case Today "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363050/content-highlights-kerala-high-court-to-consider-masapadi-case-today"
published_at: "2026-06-01T07:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ced0a6bfa3_MASAPPADI_CASE.jpg"
keywords: ["Latest News", "Masapadi Case", "Veena Vijayan", "High Court", "CMRL", "Enforcement Directorate"]
---

# ഹൈക്കോടതിയിലേക്ക് ഉറ്റുനോക്കി....! വീണയ്ക്കും സിഎംആർഎല്ലിനും ഇഡിക്കും ഇന്ന് നിർണായക ദിവസം, മാസപ്പടി കേസ് ഇന്ന് പരിഗണിക്കും

> **Lead Summary:** കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. റെയ്ഡിലൂടെ കിട്ടിയ തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിച്ച് സിഎംആർഎല്ലിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇഡി നീക്കം.

## Article Content

കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. റെയ്ഡിലൂടെ കിട്ടിയ തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിച്ച് സിഎംആർഎല്ലിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇഡി നീക്കം.

ജസ്റ്റിസ് രാജാവിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ഇന്ന് നടക്കുന്ന വാദങ്ങളാകും മാസപ്പടി കേസിന്‍റെ ഭാവി നിര്‍ണയിക്കുക.

മുദ്രവച്ച കവറിൽ റെയിഡ് വിവരങ്ങൾ ഇ ഡി കോടതിയെ അറിയിക്കും. പരിശോധനക്കിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും കോടതിയെ ബോധ്യ പ്പെടുത്തും. മുതിർന്ന അഭിഭാഷകരെ ഇറക്കി അനുകൂല ഉത്തരവ് നേടാനാണ് സി എം ആർ എൽ ശ്രമം. കേസിൽ അഞ്ചാമതായി കേസ് ഹൈക്കോടതിക്ക് മുന്നിലെത്തും. ജസ്റ്റിസ് രാജാവിജയരാഘവന്റെ ബെഞ്ചാണ് പരി​ഗണിക്കുക.

തെളിവുകളൊന്നുമില്ലാതെ ഇഡി കേസിൽ മുന്നോട്ട് പോകുകയാണെന്നായിരുന്നു സിഎംആർഎല്ലിന്റെ പ്രധാന വാദം. എന്നാൽ ശക്തമായ തെളിവുണ്ടെന്നും വീണയടക്കമുള്ളവർ കേസിൽ എങ്ങനെയാണ് ഇടപെട്ടതെന്നും ഇഡി വാദിക്കും. റെയ്ഡ‌ടക്കം ഇഡി ശക്തമായി ചൂണ്ടിക്കാ‌ട്ടും.

അഡീഷണൽ സോളിസിറ്റർ ജനറലായിരിക്കും ഇഡിക്ക് വേണ്ടി ഹാജരാകുക. ഡയറക്ടറേറ്റുമായി തീരുമാനിച്ചാണ് കേസിന്റെ മുന്നോട്ട് പോക്ക് ഇഡി തീരുമാനിച്ചത്. റെയ്ഡിനിടെയുണ്ടായ അനിഷ്ട സംഭവവും കോടതിയെ ധരിപ്പിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363050/content-highlights-kerala-high-court-to-consider-masapadi-case-today)