---
title: "കണ്ണൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍"
english_title: " Content Highlights:- Police officers who assaulted Kannur Congress constituency president suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363014/content-highlights-police-officers-who-assaulted-kannur-congress-constituency-president-suspended"
published_at: "2026-05-31T21:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c5c2cc7780_police_suspended.jpg"
keywords: ["Latest News", "Congress", "Kannur", "Police"]
---

# കണ്ണൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

> **Lead Summary:** **കണ്ണൂര്‍: **കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌ഐ രാജീവന്‍ എം ആര്‍, ഗ്രേഡ് എഎസ്‌ഐ ബിനു കൃഷ്ണന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ കണ്ണൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്തിനെ മര്‍ദ്ദിച്ചത്.

## Article Content

**കണ്ണൂര്‍: **കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌ഐ രാജീവന്‍ എം ആര്‍, ഗ്രേഡ് എഎസ്‌ഐ ബിനു കൃഷ്ണന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ കണ്ണൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്തിനെ മര്‍ദ്ദിച്ചത്.

സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് സസ്‌പെന്‍ഷൻ. വ്യാഴാഴ്ച രാത്രി എസ്എന്‍ പാര്‍ക്കിന് സമീപത്താണ് സംഭവം നടക്കുന്നത്. ചായ കുടിക്കാന്‍ തട്ടുകടയില്‍ എത്തിയ രഞ്ജിത്തിനെ എസ്‌ഐയും എഎസ്‌ഐയും മര്‍ദ്ദിക്കുകയായിരുന്നു.

നിന്നെ കൊല്ലുമെടാ എന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനമെന്നും സമീപത്തുണ്ടായ ആളുകള്‍ ഇടപെട്ടാണ് രക്ഷിച്ചതെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദ്ദനം.

ഡ്രൈനേജിന് മുകളില്‍ നില്‍ക്കുകയായിരുന്ന തന്റെ കോളറില്‍ പിടിച്ചുവലിച്ച് റോഡിലേക്ക് ഇറക്കി അഞ്ച് മിനിറ്റോളം തുരുതുരാ മര്‍ദ്ദിച്ചു. രഞ്ജിത്തിന്റെ തലയ്ക്കും വയറിനുമാണ് ക്രൂരമായി മര്‍ദ്ദനമേറ്റതെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363014/content-highlights-police-officers-who-assaulted-kannur-congress-constituency-president-suspended)