---
title: "കോഴിക്കോട് ചുരം വഴിയുള്ള യാത്രക്കാര്‍ ശ്രദ്ധിക്കുക; ചുരത്തിൽ മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം "
english_title: " Content Highlights:- Heavy rains restrict traffic through Kozhikode pass"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363009/content-highlights-heavy-rains-restrict-traffic-through-kozhikode-pass"
published_at: "2026-05-31T20:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c5270e885f_churam.jpg"
keywords: ["Latest News", "Heavy Rain", "Traffic", "Kozhikode Pass"]
---

# കോഴിക്കോട് ചുരം വഴിയുള്ള യാത്രക്കാര്‍ ശ്രദ്ധിക്കുക; ചുരത്തിൽ മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം 

> **Lead Summary:** **കോഴിക്കോട്: **ശക്തമായ മഴയില്‍ താമരശ്ശേരി ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ റോഡിലേക്ക് മരങ്ങള്‍ മുറിഞ്ഞുവീണു. തുടര്‍ന്ന് ചുരത്തിലൂടെയുള്ള ഗതാഗതം നിലവില്‍ പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.

## Article Content

**കോഴിക്കോട്: **ശക്തമായ മഴയില്‍ താമരശ്ശേരി ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ റോഡിലേക്ക് മരങ്ങള്‍ മുറിഞ്ഞുവീണു. തുടര്‍ന്ന് ചുരത്തിലൂടെയുള്ള ഗതാഗതം നിലവില്‍ പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.

ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. അടിയന്തരമായി മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ചുരം മേഖലയില്‍ ശക്തമായ മഴ തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ചുരം വഴിയുള്ള യാത്രകള്‍ ഒഴിവാക്കുകയോ ഇതര വഴികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363009/content-highlights-heavy-rains-restrict-traffic-through-kozhikode-pass)