---
title: "കോഴികളെ കൊന്ന് മുട്ടയും തിന്ന് സുഖമായിരിപ്പ്; ഒടുവിൽ കോഴിക്കൂട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി സ്നേക്ക് റെസ്ക്യൂ"
english_title: " Content Highlights:- Cobra snake caught from chicken coop in Kozhikode North Karassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363000/content-highlights-cobra-snake-caught-from-chicken-coop-in-kozhikode-north-karassery"
published_at: "2026-05-31T19:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c3fcfe1d66_cobra.jpg"
keywords: ["Latest News", "Cobra Snake", "Kozhikode"]
---

# കോഴികളെ കൊന്ന് മുട്ടയും തിന്ന് സുഖമായിരിപ്പ്; ഒടുവിൽ കോഴിക്കൂട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി സ്നേക്ക് റെസ്ക്യൂ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് നോർത്ത് കാരശ്ശേരിയിൽ വീട്ടുവളപ്പിലെ കോഴിക്കൂട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. നോർത്ത് കാരശ്ശേരി സ്വദേശി മുഹമ്മദിന്റെ വീട്ടിലാണ് സംഭവം നടന്നത്.

## Article Content

**കോഴിക്കോട്: **കോഴിക്കോട് നോർത്ത് കാരശ്ശേരിയിൽ വീട്ടുവളപ്പിലെ കോഴിക്കൂട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. നോർത്ത് കാരശ്ശേരി സ്വദേശി മുഹമ്മദിന്റെ വീട്ടിലാണ് സംഭവം നടന്നത്.

കോഴിക്കൂട്ടിനുള്ളിൽ പാമ്പിനെ കണ്ട വീട്ടുകാർ ഉടൻ തന്നെ വിവരം സ്നേക്ക് റെസ്ക്യൂ സംഘത്തെ അറിയിച്ചു.

തുടർന്ന് സ്ഥലത്തെത്തിയ സംഘം മൂർഖൻ പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. കൂട്ടിൽ ഉണ്ടായിരുന്ന അഞ്ചു കോഴികളെ പാമ്പ് കൊല്ലുകയും പത്തോളം കോഴിമുട്ടകൾ ഭക്ഷിക്കുകയും ചെയ്തതായി വീട്ടുകാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363000/content-highlights-cobra-snake-caught-from-chicken-coop-in-kozhikode-north-karassery)